ടപ്പര്‍വെയര്‍ ഔട്ട്ലെറ്റ് മലപ്പുറത്ത് പ്രവര്‍ത്തനമാരംഭിച്ചു

ടപ്പര്‍വെയര്‍ ഔട്ട്ലെറ്റ് മലപ്പുറത്ത് പ്രവര്‍ത്തനമാരംഭിച്ചു

കഴിഞ്ഞ വര്‍ഷം പുതിയ മുപ്പതോളം ഔട്ട്ലെറ്റുകള്‍ ആരംഭിച്ചു

മലപ്പുറം: കിച്ചണ്‍ കണ്ടെയ്നര്‍ ബ്രാന്‍ഡായ ടപ്പര്‍വെയര്‍ മലപ്പുറത്ത് പുതിയ ഔട്ട്ലെറ്റ് തുടങ്ങി.
പെരിന്തല്‍മണ്ണയിലെ വാവാസ് മാളിലാണ് പുതിയ ശാഖ. ഇന്ത്യയിലെ 45ാമത്തെ ടപ്പര്‍വെയര്‍ ഔട്ട്ലെറ്റാണിത്. കഴിഞ്ഞ വര്‍ഷം പുതിയ മുപ്പതോളം ഔട്ട്ലെറ്റുകള്‍ ടപ്പര്‍വെയര്‍ ആരംഭിച്ചു. 500 ചതുരശ്ര അടിയിലുളള ഔട്ട്ലെറ്റ് നിഫ്ലയുടെ ഉടമസ്ഥതയിലുള്ള വാവാസ് മാളിന്റെ ഫ്രാഞ്ചൈസി സ്ഥാപനം എന്ന നിലയിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഉല്‍പ്പന്നങ്ങളുടെ ലഭ്യത സുഗമമാക്കുക, വിപണന സാധ്യത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ചുവട്വെയ്പ്. കഴിഞ്ഞ 25 വര്‍ഷമായി നേരിട്ടുള്ള വിപണന രീതിയില്‍ ഉപഭോക്താക്കളെ സംതൃപ്തരാക്കാന്‍ ടപ്പര്‍വെയ്റിന് സാധിച്ചിട്ടുണ്ട്. വിപണനത്തിന്റെ പുതിയ ചാനലുകള്‍ തുറന്നുകൊണ്ട് 2019 ഓഗസ്റ്റില്‍ ഇ-ടെയ്ല്‍ മാര്‍ക്കറ്റിംഗിലേക്ക് നീങ്ങി. ഇ- കോമേഴ്സ് പോര്‍ട്ടലുകളായ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, പേടിഎം എന്നിവയിലൂടെ ടപ്പര്‍വെയര്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഈ മാസം ടപ്പര്‍വെയര്‍ ആദ്യത്ത വെബ് സ്റ്റോറിനും തുടക്കം കുറിക്കും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 35 മില്യണ്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 30 എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകള്‍ തുടങ്ങാണ് ടപ്പര്‍വെയര്‍ പദ്ധതിയിടുന്നത്.ഇതിന്റെ ആദ്യ ചുവടായി രാജ്യത്തെ 32 നഗരങ്ങളിലായി 45 എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy