മള്‍ട്ടി കറന്‍സി പേയ്‌മെന്റ്: ബ്യൂണയില്‍ സൗദി റിയാലും

മള്‍ട്ടി കറന്‍സി പേയ്‌മെന്റ്: ബ്യൂണയില്‍ സൗദി റിയാലും

ഒന്നിലധികം കറന്‍സികളിലൂടെയുള്ള പണമിടപാട് സാധ്യമാക്കുന്ന ബ്യൂണ പേയ്‌മെന്റ് സംവിധാനത്തില്‍ സൗദി റിയാലും ഉള്‍പ്പെടുത്തി. നേരത്തെയുണ്ടായിരുന്ന കറന്‍സികള്‍ക്ക് പുറമേ സൗദി റിയാല്‍, യുഎസ് ഡോളര്‍, യൂറോ എന്നീ കറന്‍സികളും ബ്യൂണയുടെ ഭാഗമായതായി അറബ് ധനകാര്യ നിധിയും സൗദി അറേബ്യന്‍ ധനകാര്യ അതോറിട്ടിയും അറിയിച്ചു.

അതിര്‍ത്തിക്കപ്പുറമുള്ള പണമിടപാടുകള്‍ സാധ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ അവതരിപ്പിക്കപ്പെട്ട മള്‍ട്ടി കറന്‍സി പേയ്‌മെന്റ് സംവിധാനമാണ് ബ്യൂണ. കേന്ദ്ര, പ്രാദേശിക ബാങ്കുകളിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം ഉടന്‍ തന്നെ ബ്യൂണ സേവനങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍ദ്ദിഷ്ട തദ്ദേശീയ, അന്തര്‍ദേശീയ കറന്‍സികളില്‍ അറബ് മേഖലയിലുടനീളവും മേഖലയുമായി വ്യാപാര ബന്ധമുള്ള ഇടങ്ങളിലും ബ്യൂണ സേവനം ലഭ്യമാകും.

ഇന്‍ഡസ്ട്രി നിലവാരവും അന്താരാഷ്ട്ര ഉപരോധങ്ങളും സാമ്പത്തിക തട്ടിപ്പ്- തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടിംഗ് എന്നിവ ചെറുക്കുന്നതിനുള്ള നിബന്ധനകളും മറ്റ് അന്താരാഷ്ട്ര നിലവാരവും ആവശ്യകതകളും കണക്കിലെടുത്ത് വിശദമായ പരിശോധനകള്‍ നടത്തിയാണ് ബ്യൂണ ഇടപാടുകള്‍ നടത്തുക.

Comments

comments

Categories: Arabia