ജനങ്ങള്‍ തൃപ്തരാണ് കേജ്രിവാളില്‍

ജനങ്ങള്‍ തൃപ്തരാണ് കേജ്രിവാളില്‍

മുഖ്യമന്ത്രിയെന്ന നിലയില്‍ അരവിന്ദ് കേജ്രിവാളിന്റെ പ്രകടനത്തില്‍ 58 ശതമാനം പേരും തൃപ്തരാണെന്ന് സര്‍വേ. ഐഎഎന്‍എസ് സിവോട്ടര്‍ സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേരും ആപ്പിന്റെ ഭരണത്തില്‍ തൃപ്തരാണെന്നാണ് അഭിപ്രായപ്പെട്ടത്.

പ്രതികരിച്ചവരില്‍ 52.3 ശതമാനം പേരും കേജ്രിവാള്‍ സര്‍ക്കാരില്‍ വളരെയധികം തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടു. 22.6 ശതമാനം പേര്‍ നിശ്ചിതപരിധി വരെ തൃപ്തരാണെന്ന് പറഞ്ഞു. 25.2 ശതമാനം പേര്‍ മാത്രമാണ് സര്‍ക്കാരില്‍ തങ്ങള്‍ സംതൃപ്തരല്ലെന്ന് അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയെന്ന നിലയില്‍ കേജ്രിവാളിന്റെ പ്രകടനത്തില്‍ തൃപ്തിയില്ലാത്തത് കേവലം 16.6 ശതമാനം പേര്‍ക്ക് മാത്രമാണ്. ഡെല്‍ഹി മുഖ്യമന്ത്രിയായി മൂന്നാമതും എത്താമെന്ന പ്രതീക്ഷയിലാണ് അരവിന്ദ് കേജ്രിവാള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Comments

comments

Categories: Politics

Related Articles