യുഡിഎഫ് അണികള്‍; പരിശോധിക്കണമെന്ന് മുരളീധരന്‍

യുഡിഎഫ് അണികള്‍; പരിശോധിക്കണമെന്ന് മുരളീധരന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ യുഡിഎഫ് അണികള്‍ പങ്കെടുത്തത് കാര്യഗൗരവത്തോടെ പരിശോധിക്കണമെന്ന് കെ മുരളീധരന്‍ എംപി. സിഎഎക്കെതിരെ യുഡിഎഫ് സമരം ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം. ഇക്കാര്യം പ്രതിപക്ഷ നേതാവുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

മനുഷ്യമഹാശൃംഖലയിലെ യുഡിഎഫ് അണികളുടെ സാന്നിധ്യത്തിനെതിരെ ഞായറാഴ്ച്ച തന്നെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ഭീതിയിലാഴ്ന്ന ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷകരാകാന്‍ യുഡിഎഫിന് സാധിച്ചില്ലെന്ന അഭിപ്രായ പ്രകടനവും ഏറെ ചര്‍ച്ചയായിരുന്നു. പാര്‍ട്ടി പട്ടികയില്‍ യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം കുറഞ്ഞതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

Categories: Politics