വ്യവസായം ആരംഭിച്ച് 30 ദിവസത്തില്‍ കൃഷി ഭൂമി വാങ്ങാം

വ്യവസായം ആരംഭിച്ച് 30 ദിവസത്തില്‍ കൃഷി ഭൂമി വാങ്ങാം

ബെഗളൂരു: കര്‍ണാടകയില്‍ വ്യവസായ യൂണിറ്റുകള്‍ ആരംഭിച്ച് 30 ദിവസത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് കാര്‍ഷിക ഭൂമി വാങ്ങാന്‍ കഴിയുന്ന തരത്തില്‍ നിയമ പരിഷ്‌കരണം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. മാര്‍ച്ചില്‍ നടക്കുന്ന നിയമസഭയുടെ ബജറ്റ് സെഷനില്‍ കര്‍ണാടക ഭൂപരിഷ്‌കരണ നിയമത്തിലെ 109-ാം വകുപ്പ് ഇതിനായി ഭേദഗതി ചെയ്യും. അമ്പതാമത് ലോക സാമ്പത്തിക ഫോറം (ഡബ്ല്യുഇഎഫ്) സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ യെഡിയൂരപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനുവരി 21 മുതല്‍ 24 വരെയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ഡബ്ല്യുഇഎഫ് വാര്‍ഷിക യോഗം നടന്നത്.

ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ ലഘൂകരിക്കുന്നതെന്ന് യദ്യൂരപ്പ പറയുന്നു. നിലയില്‍ 60 ദിവസത്തെ പരിധിയാണ് വ്യാവസായിക പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുത്തു നല്‍കുന്നതിനുള്ളത്. നിയമ പരിഷ്‌കരണത്തിന് ശേഷം ഇത് 30 ദിവസമായി കുറയ്ക്കും. 60 ദിവസമായിട്ടും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ നിര്‍ദിഷ്ട ഭൂമിയില്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനായി നിക്ഷേപകര്‍ക്ക് ഈ ഭൂമി കൈവശം വെക്കാനുള്ള അവകാശം ലഭ്യമായതായി കണക്കാക്കപ്പെടും.

Comments

comments

Categories: Business & Economy
Tags: Farmland