നദ്ദയുടെ മിഷന്‍ ഡെല്‍ഹി ഫലം കാണുമോ

നദ്ദയുടെ മിഷന്‍ ഡെല്‍ഹി ഫലം കാണുമോ

ഏത് വിധേനെയും ഡെല്‍ഹി പിടിക്കാനുള്ള പുറപ്പാടിലാണ് ബിജെപി. എന്നാല്‍ അഭിപ്രായ സര്‍വേകളില്‍ എല്ലാം മുന്നിലെത്തുന്നത് അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി തന്നെയാണ്.

ആപ്പിനെ തടയാനായി ദിവസവും 250 നേതാക്കള്‍ പങ്കെടുക്കുന്ന 50 പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനാണ് പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓരോ നേതാവും ഒരു ദിവസം ചുരുങ്ങിയത് രണ്ട് പൊതുയോഗങ്ങളില്‍ പങ്കെടുക്കും. ഡെല്‍ഹിയിലെ 280 വാര്‍ഡുകളിലും ദിവസവും എത്തിച്ചേരുന്ന തരത്തിലാണ് പരിപാടി. തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി എട്ടിന് മുമ്പ് ഓരോ തെരുവിലും ബിജെപിയുടെ സന്ദേശം എത്തിയിരിക്കണമെന്നാണ് നിര്‍ദേശം. അതേസമയം എഎപി വലിയ ആത്മവിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

Comments

comments

Categories: Politics

Related Articles