സ്‌നാപ്ഡീലിനെ മറികടന്ന് ക്ലബ്ഫാക്ടറി

സ്‌നാപ്ഡീലിനെ മറികടന്ന് ക്ലബ്ഫാക്ടറി

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ക്ലബ് ഫാക്ടറിയില്‍ സജീവ ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ന്നു. 100 ദശലക്ഷം സജീവ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ടെന്നും ഈ വിഭാഗത്തില്‍ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ സ്‌നാപ്ഡീലിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ഷോപ്പിംഗ് ആപ്പ് ആയി മാറിയെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2019ല്‍ മുന്‍വര്‍ഷത്തേക്കാളും നാലിരട്ടി വളര്‍ച്ച നേടിയ കമ്പനി ഈ വര്‍ഷം ഒരു ലക്ഷം പ്രാദേശിക വില്‍പ്പനക്കാരെയാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഇത് 30,000 ആണ്. പ്രാദേശിക വില്‍പ്പനക്കാരില്‍ നിന്നും കമ്മീഷന്‍ ഈടാക്കാത്ത ഏക ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോം കൂടിയാണ് ക്ലബ് ഫാക്ടറി.

Categories: Business & Economy, Slider