ആയുധ നിര്‍മാണത്തില്‍ ചൈനയ്ക്ക് രണ്ടാം സ്ഥാനമെന്ന് ഗവേഷകര്‍

ആയുധ നിര്‍മാണത്തില്‍ ചൈനയ്ക്ക് രണ്ടാം സ്ഥാനമെന്ന് ഗവേഷകര്‍
  •  റഷ്യയെ മൂന്നാം സ്ഥാനക്കാരാക്കി അമേരിക്കയില്‍ പിന്നിലാണിപ്പോള്‍ ചൈന
  •  ലോകത്തിലെ 10 മുന്‍നിര ആയുധ കമ്പനികളില്‍ മൂന്നെണ്ണവും ചൈനയില്‍

സ്‌റ്റോക്ക്‌ഹോം: ആയുധനിര്‍മാണത്തില്‍ ചൈന ഏറെ മുന്നിലെത്തിയതായി പഠനം. ഒരു ദശാബ്ദത്തിന് മുമ്പ് ആയുധ ഇറക്കുമതി പ്രോല്‍സാഹിപ്പിച്ചിരുന്ന രാജ്യം മേഖലയില്‍ അത്ര സുതാര്യത കാത്തുസൂക്ഷിച്ചിരുന്നില്ലെന്നും നിലവില്‍ ആയുധനിര്‍മാണത്തില്‍ അവര്‍ റഷ്യയെ പിന്തള്ളി അമേരിക്കയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനം നേടിയെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു.

സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എസ്‌ഐപിആര്‍ഐ) ഒരു സംഘം ഗവേഷകരാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നിര്‍മിക്കുന്ന 10 ആയുധ കമ്പനികളില്‍ മൂന്നെണ്ണം ചൈനീസ് കമ്പനികളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 70-80 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങളില്‍ ഭൂരിഭാഗവും ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി(പിഎല്‍എ)യുടെ വിവിധ ശാഖകള്‍ വാങ്ങിക്കൂട്ടുകയാണ്. പത്ത് വര്‍ഷം മുമ്പ് റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ ആയുധം ഇറക്കുമതി ചെയ്തിരുന്ന രാജ്യത്ത് വലിയൊരു പരിവര്‍ത്തനമാണ് ഉണ്ടായിരിക്കുന്നതെന്നും പഠനം സൂചിപ്പിക്കുന്നു. ചൈനയിലെ ആയുധ കമ്പനികള്‍ അവരുടെ അന്തര്‍ദേശീയ എതിരാളികളെ കടത്തിവെട്ടുന്ന പ്രാഗല്‍ഭ്യവും നേടിയിട്ടുണ്ടെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു.

ചൈനയിലെ ഏറ്റവും വലിയ ആയുധ കമ്പനിയായ ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈന(എവിഐസി), കൂടുതലായും ഏയര്‍ക്രാഫ്റ്റ്, ഏവിയോണികസ് വിഭാഗത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് നിര്‍മിക്കുന്നത്. അതേസമയം ചൈനക്കാരല്ലാത്ത കമ്പനിക വിവിധ തരത്തിലുള്ള മിലിട്ടറി ഉല്‍പ്പന്നങ്ങളാണ് നിര്‍മിച്ചു വരുന്നത്. ആയുധ കയറ്റുമതി സംബന്ധിച്ച് ഔദ്യേഗിക രേഖകളൊന്നും രാജ്യം പുറത്തുവിടുന്നില്ലെങ്കിലും പഠനം പ്രകാരം ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യങ്ങളില്‍ അഞ്ചാംസ്ഥാനം ചെനയ്ക്കാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Categories: FK News, Slider