കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി കാനണ്‍

കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി കാനണ്‍

ഇഒഎസ്-1ഡിഎക്‌സ് മാര്‍ക് III അവതരണം കൊച്ചിയില്‍ പ്രഖ്യാപിച്ചു

കൊച്ചി: കേരളത്തിലെ മുന്‍നിര സ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാനണ്‍ ഇന്ത്യയുടെ മുന്‍നിര ഉല്‍പ്പന്ന ശ്രേണിയായ കാനണ്‍ ഇഒഎസ്-1ഡിഎക്‌സ് മാര്‍ക് III യുടെ അവതരണം കൊച്ചിയില്‍ പ്രഖാപിച്ചു. കാനണിന്റെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് വിപണികളിലൊന്നാണ് കേരളം. ഈ ഉല്‍പ്പന്നത്തിന്റെ അവതരണത്തോടെ സംസ്ഥാനത്തിന്റെ സജീവമായ കാമറ സംസ്‌കാരത്തോടുള്ള ബ്രാന്‍ഡിന്റെ പ്രതിജ്ഞാബദ്ധത ഒന്നുകൂടി ഉറപ്പിക്കുകയാണ് കാനണ്‍.

ഇഒഎസിന്റെ അടുത്ത തലമുറയായ ഇഒഎസ്-1ഡിഎക്‌സ് മാര്‍ക് III യില്‍ സാങ്കേതികതയുടെ തികവിലൂടെ ഉന്നത നിലവാരത്തിലുള്ള ഇമേജുകള്‍ ലഭ്യമാക്കി ഫോട്ടോഗ്രാഫിയിലെയും വീഡിയോഗ്രാഫിയിലെയും പ്രൊഫഷണലുകളുടെ മികവ് വര്‍ധിപ്പിക്കും. ഡിജിറ്റല്‍ ഇമേജിംഗ് സാങ്കേതികവിദ്യയുടെ ഏറ്റവും ആധുനിക സവിശേഷതകളാണിത് നല്‍കുന്നത്. 16 പോയിന്റ് ലോപാസ് ഫില്‍റ്റര്‍ 5.5 റോ വീഡിയോ റെക്കോഡിംഗ് വാഗ്ദാനം ചെയ്യുന്നു. ഇരുണ്ട ചുറ്റുപാടുകളിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും അതോടൊപ്പം കൃത്യ സമയത്ത് ഏറ്റവും ഭംഗിയായി പകര്‍ത്തുന്നതിനും കാമറ സഹായിക്കുന്നു. ഏതുതരം ചിത്രീകരണ അവസ്ഥയിലും ഉന്നത നിലവാരത്തിലുള്ള ചിത്രങ്ങള്‍ നല്‍കുന്നു. പുതിയ ഉല്‍പ്പന്നം ഫോട്ടോഗ്രാഫര്‍മാര്‍ക്കും ദക്ഷിണ മേഖലയിലെ വീഡിയോഗ്രാഫര്‍മാര്‍ക്കും സഹായമാകുമെന്നും ഈ രംഗത്ത് പുതിയ സാധ്യതകള്‍ തുറക്കുമെന്നും കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ കസുറ്റാഡ കൊബായാഷി പറഞ്ഞു.

Comments

comments

Categories: FK News
Tags: canon