5ജി സ്മാര്‍ട്ട്‌ഫോണ്‍ വില കൂടും

5ജി സ്മാര്‍ട്ട്‌ഫോണ്‍ വില കൂടും

5 ജി പിന്തുണയുള്ള ചിപ്പ്‌സെറ്റുകളുടെ വില 4ജിയേക്കാളും 50 ശതമാനം കൂടുതലായതിനാല്‍ 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ വിലയും കൂടുമെന്ന് വിദഗ്ധര്‍. ചിപ്പ്‌സെറ്റിന്റെ കൂടിയ നിരക്ക് കാരണം 5ജി മൊബീല്‍ ഫോണ്‍ നിര്‍മാതാക്കളായ ഷഓമി, സാംസംഗ്, വണ്‍പ്ലസ് എന്നിവരുടെ ലാഭനിരക്ക് കുറയാനിടയാകുമെന്നും വിലയിരുത്തപ്പെടുന്നു.

വിപണിയിലെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ പ്രോസസര്‍ നിര്‍മാതാക്കളായ ക്വാള്‍കോം, മീഡിയാടെക്‌സ് എന്നിവരുടെ 5ജി ചിപ്പ്‌സെറ്റിന് 4ജിയേക്കാളും 60-80 ഡോളര്‍ വില കൂടുതലാണ്. ചിപ്പ്‌സെറ്റിന്റെ വില കൂടുന്നത് അനുസരിച്ച് പ്രീമിയം നിരയിലുള്ള 5 പിന്തുണയുള്ള സ്മാര്‍ട്ട്‌ഫോണിന്റെ വില ഏകദേശം 60 ശതമാനത്തോളം ഉയരാന്‍ ഇടയാക്കുമെന്നാണ് കണക്കുകൂട്ടല്‍.

Comments

comments

Categories: Tech