389 കോടി രൂപയുടെ അറ്റാദായവുമായി ചോളമണ്ഡലം

389 കോടി രൂപയുടെ അറ്റാദായവുമായി ചോളമണ്ഡലം

കൊച്ചി: ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ഡിസംബര്‍ 31ന് അവസാനിച്ച 2019-2020 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 28 ശതമാനം വര്‍ദ്ധനവോടെ 389 കോടി രൂപയുടെ അറ്റാദായം നേടി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 304 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം കമ്പനിയുടെ മൊത്തവരുമാനം 2275 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 1826 കോടിയാണ് കമ്പനി നേടിയത്. ഡിസംബര്‍ 31ന് കമ്പനിയുടെ മൊത്ത വില്‍പ്പന 7475 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒമ്പത് മാസ കാലയളവില്‍ 65992 കോടി രൂപയുടെ ആസ്തിയാണ് കമ്പനി കൈവരിച്ചത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലിത് 52591 കോടി രൂപയായിരുന്നു.

Categories: Business & Economy