23.5 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് കേന്ദ്രം

23.5 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് കേന്ദ്രം

ഇപിഎഫ്ഒയില്‍ 8,67963 പേരെയും ഇഎസ്‌ഐയില്‍ 14,33,000 പേരെയും ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ 46,686 പേരെയും അംഗങ്ങളാക്കി

ന്യൂഡെല്‍ഹി: തൊഴില്‍ സൃഷ്ടിയില്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വാസമേകി നവംബര്‍ മാസത്തെ കണക്കുകള്‍. രാജ്യത്തെ ഓദ്യോഗിക മേഖലയില്‍ 23,47, 649 ആളുകള്‍ക്ക് നവംബര്‍ മാസത്തില്‍ തൊഴില്‍ ലഭിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം വ്യക്തമാക്കി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) 8,67963 പേരെയും എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സിന് (ഇഎസ്‌ഐ) കീഴില്‍ 14,33,000 പേരെയും ദേശീയ പെന്‍ഷന്‍ സ്‌കീമില്‍ (എന്‍പിഎസ്) 46,686 പേരെയും ഉള്‍പ്പെടുത്തിയതായി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൂന്ന് പ്രധാന പദ്ധതികളില്‍ അംഗമായവരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഔദ്യോഗിക മേഖലയിലെ തൊഴില്‍ ലഭ്യത സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രാലയം തയാറാക്കിയിരിക്കുന്നത്. രാജ്യത്തെ ജിഎസ്ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളാണ് ഔദ്യോഗിക മേഖലയില്‍ വരുന്നത്. ഹോട്ടലുകള്‍, കമ്പനികള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയെല്ലാം ഔദ്യോഗിക മേഖലയില്‍ പെടുന്നവയാണ്.

Categories: FK News, Slider
Tags: job