എന്‍സിഎല്‍എറ്റിയുടെ രണ്ടാമത്തെ ഉത്തരവും സുപ്രീം കോടതി മരവിപ്പിച്ചു

എന്‍സിഎല്‍എറ്റിയുടെ രണ്ടാമത്തെ ഉത്തരവും സുപ്രീം കോടതി മരവിപ്പിച്ചു

മുംബൈയിലെ രജിസ്റ്റ്രാര്‍ ഓഫ് കമ്പനീസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവാണ് സ്‌റ്റേ ചെയ്തത്

ന്യൂഡെല്‍ഹി: ടാറ്റ സണ്‍സ്-സൈറസ് മിസ്ത്രി നിയമയുദ്ധത്തില്‍ മറ്റൊരു വഴിത്തിരിവായി ദേശീയ കമ്പനി നിയമ അപ്പീല്‍ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍എറ്റി) ജനുവരി 6 ലെ ഉത്തരവും സുപ്രീം കോടതി മരവിപ്പിച്ചു. ട്രിബ്യൂണലിന്റെ 2019 ഡിസംബര്‍ 18 ലെ വിധിയില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് മുംബൈയിലെ രജിസ്റ്റ്രാര്‍ ഓഫ് കമ്പനീസ് (ആര്‍ഒസി) നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്.

ഡിസംബര്‍ 18ന് എന്‍സിഎല്‍എറ്റി പ്രസ്താവിച്ച അന്തിമ വിധിയില്‍ നിന്ന് ആര്‍ഒസിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നീക്കം ചെയ്യണം എന്നാണ് ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ അത്തരത്തിലുള്ള അധിക്ഷേപമൊന്നും വിധിയില്‍ അടങ്ങിയിട്ടില്ല എന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് എസ്‌ജെ മുഖോപാധ്യായായ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഹര്‍ജി തള്ളിയിരുന്നത്. ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും എന്‍സിഎല്‍റ്റിഎ വ്യക്തമാക്കിയിരുന്നു. ടാറ്റ സണ്‍സ് തന്നെയാണ് ഈ വിധിക്കെതിരെയും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചശേഷം ഇരു കേസുകളും ഒരുമിച്ചായിരിക്കും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുക.

Comments

comments

Categories: FK News
Tags: nclt, Tata-mistry