കിയ ക്യുവൈഐ ടീസര്‍ പുറത്തുവിട്ടു

കിയ ക്യുവൈഐ ടീസര്‍ പുറത്തുവിട്ടു

ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും

ന്യൂഡെല്‍ഹി: ക്യുവൈഐ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങള്‍ കിയ മോട്ടോഴ്‌സ് ഇന്ത്യ പുറത്തുവിട്ടു. പുതിയ വാഹന ആശയം ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കും. നാല് മീറ്ററില്‍ താഴെ നീളം വരുന്ന വാഹനമാണ് കിയ ക്യുവൈഐ. സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ താല്‍ക്കാലിക കോഡ് നാമമാണ് ക്യുവൈഐ. ഇന്ത്യയില്‍ കിയ മോട്ടോഴ്‌സിന്റെ മൂന്നാമത്തെ മോഡലായിരിക്കും ക്യുവൈഐ. ഈ വര്‍ഷം രണ്ടാം പകുതിയില്‍ വിപണിയില്‍ അവതരിപ്പിക്കും.

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ബോഡി ക്ലാഡിംഗില്‍ ചുവന്ന വെളിച്ചം, ടൈഗര്‍ നോസ് ഗ്രില്‍, ഉയര്‍ന്നുനില്‍ക്കുന്ന റൂഫ് ഡിസൈന്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍, ടെയ്ല്‍ലൈറ്റുകളെ ബന്ധിപ്പിച്ച് എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ് എന്നീ ഡിസൈന്‍ ഘടകങ്ങള്‍ ടീസര്‍ ചിത്രങ്ങളില്‍ കാണാം. മാരുതി സുസുകി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യൂ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര എക്‌സ്‌യുവി 300, ഫോഡ് ഇക്കോസ്‌പോര്‍ട്ട് എന്നിവയായിരിക്കും എതിരാളികള്‍.

ഹ്യുണ്ടായ് വെന്യൂ ഉപയോഗിക്കുന്ന അതേ പ്ലാറ്റ്‌ഫോമിലാണ് കിയ ക്യുവൈഐ നിര്‍മിക്കുന്നത്. ഡീട്യൂണ്‍ ചെയ്ത 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകും. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മോട്ടോര്‍ എന്നിവയാണ് മറ്റ് ഓപ്ഷനുകള്‍. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍, 7 സ്പീഡ് ഡിസിടി എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ കൂടെ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് മാത്രമായിരിക്കും നല്‍കുന്നത്.

Comments

comments

Categories: Auto
Tags: Kia QYI