കേരള സ്പീച്ച് ഫൗണ്ടേഷന്‍ ; വ്യക്തിത്വ വികസന മുന്നേറ്റത്തിന്റെ വഴികാട്ടി

കേരള സ്പീച്ച് ഫൗണ്ടേഷന്‍ ; വ്യക്തിത്വ വികസന മുന്നേറ്റത്തിന്റെ വഴികാട്ടി

മികച്ച പരിശീലനം നേടിയ പ്രൊഫഷണലുകളും പരിശീലകരും അടങ്ങുന്ന കേരള സ്പീച്ച് ഫൗണ്ടേഷന്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഉയര്‍ന്ന ആശയവിനിമയ വൈദഗ്ധ്യമുള്ളതും മികച്ച വ്യക്തിത്വമുള്ളതുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നു

ഏത് മേഖലയില്‍ പ്രവര്‍ത്തിക്കാനും മികച്ച ആത്മവിശ്വാസവും ധൈര്യവും ആവശ്യമാണ്. സമൂഹത്തെ അഭിമുഖീകരിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടുള്ള നിരവധി പേരുണ്ട്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ഈ സഭാകമ്പം മിക്കവരുടേയും ഉള്ളില്‍ ഉണ്ടാകും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്ന ഒരിടമാണ് കേരള സ്പീച്ച് ഫൗണ്ടേഷന്‍. ട്രെയിനിംഗ് മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ട്രെയ്‌നറും മൈന്‍ഡ് പവര്‍ കോച്ചുമായ കെ.എം. നാസര്‍ 2009ലാണ് കേരള സ്പീച്ച് ഫൗണ്ടേഷന്‍ എറണാകുളം ജില്ലയിലെ കലൂരില്‍ സ്ഥാപിക്കുന്നത്. മികച്ച ഉപദേശകരെയും പരിശീലകരെയും രൂപപ്പെടുത്തുന്നതിനായി മനഃശാസ്ത്രം അടിസ്ഥാനമാക്കിയുള്ള തീവ്രമായ പരിശീലനവും കേരള സ്പീച്ച് ഫൗണ്ടേഷന്‍ നല്‍കി വരുന്നു. കേരള സ്പീച്ച് ഫൗണ്ടേഷന്‍ പത്താം വാര്‍ഷിക ആഘോഷത്തിന്റെ നിറവിലാണ്.

“ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ തിരിനാളം തെളിയിച്ചാണ് കേരള സ്പീച്ച് ഫൗണ്ടേഷന്‍ 2009ല്‍ ആരംഭിക്കുന്നത്. ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ഞാന്‍ ഉള്‍പ്പെടെ 15 ഫാക്കല്‍റ്റി അംഗങ്ങളാണ് ഇതിന് തുടക്കം കുറിക്കുന്നത്. തുടക്കത്തില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പബ്ലിക് സ്പീച്ച് പരിശീലനം നല്‍കിയിരുന്നു. പിന്നീട് നിരവധി കോഴ്സുകള്‍ കൊണ്ടു വന്നു. ഏകദേശം പത്തു വര്‍ഷം കൊണ്ട് കേരളത്തിലുടനീളം ഏഴ് ലക്ഷം ആളുകള്‍ക്ക് പരിശീലനം നല്‍കാന്‍ സാധിച്ചിട്ടുണ്ട്. ട്രെയിനേഴ്‌സ് ട്രെയിനിംഗ്, എഫക്റ്റീവ് പബ്ലിക് സ്പീക്കിംഗ്, കൗണ്‍സിലിംഗ് കോഴ്സ്, ഇംപ്രൂവ് മെമ്മറി, ലീഡര്‍ഷിപ്പ് ട്രെയിനിംഗ്, പേഴ്സണാലിറ്റി ഡെവലപ്‌മെന്റ്, ബിസിനസ്സ് മാനേജ്മെന്റ്, മൈന്‍ഡ് മാസ്റ്ററിംഗ്, സെയില്‍സ് മാസ്റ്ററി, കരിയര്‍ ഗൈഡന്‍സ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ എന്നിവയാണ് പരിശീലന മൊഡ്യൂളുകള്‍,” നാസര്‍ പറയുന്നു.

“കേരള സ്പീച്ച് ഫൗണ്ടേഷനിന്റെ ലക്ഷ്യം ബിസിനസ് അല്ല സേവനമാണ്. 100 ശതമാനം മണി ബാക്ക് ഗ്യാരന്റിയുള്ള പബ്ലിക് സ്പീക്കിംഗ് ക്ലാസുകളാണ് ഇവിടെയുള്ളത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും മൈക്ക് കൈകാര്യം ചെയ്തിട്ടില്ലാത്തവര്‍ അതിനുള്ള പ്രാപ്തി നേടുകയും, സഭാകമ്പം ഇല്ലാതെ വേദിയില്‍ കയറാനുള്ള ധൈര്യവും പൊതുവേദികളില്‍ സംസാരിക്കാനുള്ള പ്രാവീണ്യവും പബ്ലിക് സ്പീക്കിംഗ് ക്ലാസുകളിലൂടെ ലഭിക്കുന്നു,” അദ്ദേഹം പറയുന്നു.

“സ്‌കൂളുകളില്‍ മാത്രം ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. ഇതോടൊപ്പം ബോധവത്കരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കുണ്ട്. ‘ലഹരി അല്ല ജീവിതം, ജീവിതം ആണ് ലഹരി’ എന്ന ക്യാമ്പയിന്‍ കഴിഞ്ഞ വര്‍ഷം 30 സ്‌കൂളുകളില്‍ ചെയ്തിരുന്നു. നാഷണല്‍ സ്‌കില്‍ ഇന്ത്യ മിഷന്‍ സര്‍ട്ടിഫിക്കറ്റോടു കൂടിയ കൗണ്‍സലിംഗ് കോഴ്‌സുകള്‍ക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നു,” അദ്ദേഹം പറയുന്നു.

“പഠനം കഴിഞ്ഞ് ഇറങ്ങുന്ന പല വിദ്യാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂ എങ്ങനെ നേരിടണം എന്ന് ഇന്നും അറിയില്ല. ഇതിനാവശ്യമായ പരിശീലവും ഞങ്ങള്‍ നല്‍കുന്നു. മൈന്‍ഡ് മാസ്റ്ററി ആണ് മറ്റൊരു പ്രധാന കോഴ്സ്. നിങ്ങളുടെ ഉപബോധ മനസ്സിനെ എങ്ങനെ മാസ്റ്റര്‍ ചെയ്യാമെന്ന് പഠിപ്പിക്കുന്ന ഒരു സമഗ്ര പരിശീലന പരിപാടിയാണ് മൈന്‍ഡ് മാസ്റ്ററി. ഈ പരിശീലന പരിപാടിയിലൂടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിയെ ടാപ്പു ചെയ്യാനാകും. ആന്തരിക സമാധാനം, ജ്ഞാനം, വൈകാരിക ശാക്തീകരണം, ആത്മവിശ്വാസം എന്നിവ നേടാന്‍ ഇത് നിങ്ങളെ സഹായിക്കും. മാത്രമല്ല, പഠനശേഷിയും ഓര്‍മ്മശക്തി വര്‍ധിക്കാനും, മനസും ചിന്തയും നിയന്ത്രിക്കാനും, ആത്മവിശ്വാസം വളര്‍ത്താനും, മാര്‍ഗ്ഗ തടസ്സങ്ങളെ ലളിതമാക്കി മറികടക്കാനും മൈന്‍ഡ് മാസ്റ്ററി സഹായിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ട്രെസ് മാനേജ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാമും ഇവിടെ നല്‍കുന്നു. നിങ്ങള്‍ ജോലി സംബന്ധമായോ മറ്റേതെങ്കിലും പ്രശ്നങ്ങള്‍ കൊണ്ടു ധാരാളം മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ സ്ട്രെസ് മാനേജ്മെന്റ് ട്രെയിനിംഗ് പ്രോഗ്രാം വഴി നിങ്ങള്‍ക്ക് ഇതില്‍ നിന്നൊരു മോചനം ലഭിക്കും. കൂടാതെ, ജോലിസ്ഥലത്തെ സമ്മര്‍ദം, കുടുംബജീവിതത്തിലെ പിരിമുറുക്കം മുതലായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കൗണ്‍സിലിംഗ് സര്‍വീസും ഇവിടെയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമുദായ സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള എംഎല്‍എം കമ്പനികള്‍ക്ക് പരിശീലനം നല്‍കുന്നു. ഏകദേശം 15 ഫാക്കല്‍റ്റി അംഗങ്ങള്‍ കേരള സ്പീച്ച് ഫൗണ്ടേഷനില്‍ ഉണ്ട്. ഫാക്കല്‍റ്റികള്‍ക്ക് പരിശീലനം നല്‍കിയാണ് നിയമിക്കുന്നത്.

ഹിസ്റ്ററിയില്‍ ബിരുദവും സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ നാസര്‍ ഇപ്പോള്‍ പിഎച്ച്ഡി ചെയ്തു കൊണ്ടിരിക്കുന്നു. കൊളംബോ സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ പരിശീലനം നേടിയ പ്രൊഫഷണലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര പരിശീലനങ്ങളില്‍ സര്‍ക്കാരിതര സംഘടനകളും സൗദി ഗവണ്‍മെന്റും ഉള്‍പ്പെടുന്നു. കൂടാതെ ലോകമെമ്പാടുമുള്ള നിരവധി പ്രശസ്ത കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും പരിശീലനം നല്‍കി വരുന്നു. ഇതിന്റെ ഭാഗമായി പത്തിലധികം രാജ്യങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. മെഡിക്കല്‍ പ്രൊഫഷണലുകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സംരംഭകര്‍, അധ്യാപകര്‍, സിഇഒമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുപ്രവര്‍ത്തകര്‍, പ്രൊഫഷണലുകള്‍, കോര്‍പ്പറേറ്റ് എന്നിവര്‍ക്ക് വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യം നേടാന്‍ സഹായിക്കുന്നതിനാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുപോലെ തന്നെ എന്‍ആര്‍ഐ, നോര്‍ക റൂട്ട്സ് എന്നിവയ്ക്കായി ഓറിയന്റേഷന്‍ പ്രോഗ്രാമുകളും അദ്ദേഹം നടത്തുന്നു.

“ഒരു ഫിനിഷിംഗ് സ്‌കൂള്‍ മാതൃകയില്‍ കേരള സ്പീച്ച് ഫൗണ്ടേഷന്‍ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ ഏത് ജോലി തിരഞ്ഞെടുക്കാമെന്നതിന് വേണ്ടി അവരെ തയാറെടുപ്പിക്കുകയും പരിശീലനം നല്‍കുകയും ചെയ്യും. ഇതിനോടൊപ്പം ഭാവിയില്‍ നിരവധി കമ്പനികളുമായി ചേര്‍ന്ന് ക്യാമ്പസ് റിക്രൂട്ട്മെന്റുകളും നടത്തും,” അദ്ദേഹം വ്യക്തമാക്കി.

ഷീബ ആണ് നാസറിന്റെ ഭാര്യ. മൂത്ത മകള്‍ ഷിബിന എംഎസ് സി സൈക്കോളജി വിദ്യാര്‍ത്ഥിനിയും ഇളയ മകള്‍ ഐഷ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.

Categories: FK Special, Slider