ഫോഴ്‌സ് മോട്ടോഴ്‌സ് ടി1എന്‍ പ്ലാറ്റ്‌ഫോം അനാവരണം ചെയ്തു

ഫോഴ്‌സ് മോട്ടോഴ്‌സ് ടി1എന്‍ പ്ലാറ്റ്‌ഫോം അനാവരണം ചെയ്തു

മോണോകോക്ക് പാനല്‍ വാന്‍ പ്ലാറ്റ്‌ഫോം ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും ഈ വര്‍ഷം ഡിസംബറില്‍ വിപണിയില്‍ അവതരിപ്പിക്കും

പുണെ: ടി1എന്‍ എന്ന അടുത്ത തലമുറ മൊബിലിറ്റി പ്ലാറ്റ്‌ഫോം ഫോഴ്‌സ് മോട്ടോഴ്‌സ് അനാവരണം ചെയ്തു. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മോണോകോക്ക് പാനല്‍ വാന്‍ പ്ലാറ്റ്‌ഫോം പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം ഡിസംബറില്‍ വിപണിയില്‍ അവതരിപ്പിക്കും. ആന്തരിക ദഹന എന്‍ജിനുകളും ഓള്‍ ഇലക്ട്രിക് ഡ്രൈവ്‌ട്രെയ്‌നും ഉപയോഗിക്കാന്‍ കഴിയുംവിധമാണ് പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്. സിഎന്‍ജി വേരിയന്റും ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കും.

25 സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് ടി1എന്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ക്രാഷ്, റോള്‍ഓവര്‍ സുരക്ഷ സഹിതം ഡ്രൈവര്‍ & കോ-ഡ്രൈവര്‍ എയര്‍ബാഗ്, മുന്നില്‍ സ്വതന്ത്രമായ സസ്‌പെന്‍ഷന്‍, എബിഎസ്, ഇബിഡി, ഇഡിടിസി (എന്‍ജിന്‍ ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍), ഇഎസ്പി, പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റ്, ടെയ്ല്‍ലാംപുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് സെഗ്‌മെന്റില്‍ ആദ്യമായി ടി1എന്‍ പ്ലാറ്റ്‌ഫോമില്‍ നല്‍കിയിരിക്കുന്നത്. 2 ബോക്‌സ് നിര്‍മാണരീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്‍ജിന്‍ പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റിന് പുറത്തായിരിക്കും എന്നതിനാല്‍ എന്‍വിഎച്ച് (നോയ്‌സ്, വൈബ്രേഷന്‍, ഹാര്‍ഷ്‌നെസ്) ഏറ്റവും കുറവായിരിക്കും.

ഇറ്റലി, സ്‌പെയിന്‍, യുകെ, ജര്‍മനി, ജപ്പാന്‍, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധരുമായും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭരുമായും കൂടിയാലോചിച്ചാണ് ടി1എന്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചതെന്ന് ഫോഴ്‌സ് മോട്ടോഴ്‌സ് അവകാശപ്പെട്ടു. മധ്യപൂര്‍വേഷ്യ (മിഡില്‍ ഈസ്റ്റ്), ആഫ്രിക്ക, ആസിയാന്‍, ദക്ഷിണ അമേരിക്കന്‍ വിപണികള്‍ ഉദ്ദേശിച്ചാണ് ടി1എന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയതും കൂടുതല്‍ കരുത്തുറ്റതുമായ, ബിഎസ് 6 പാലിക്കുന്ന, കോമണ്‍ റെയ്ല്‍ ഡീസല്‍ എന്‍ജിന്‍ കരുത്തേകും. 350 ന്യൂട്ടണ്‍ മീറ്ററായിരിക്കും പരമാവധി ടോര്‍ക്ക്.

Comments

comments

Categories: Auto
Tags: Force