വാടക കാര്‍ മേഖലയെ നിയന്ത്രിക്കാന്‍ ദുബായ് ആര്‍ടിഎ തീരുമാനം

വാടക കാര്‍ മേഖലയെ നിയന്ത്രിക്കാന്‍ ദുബായ് ആര്‍ടിഎ തീരുമാനം

12,000 ഗതാഗത, വാടക കാര്‍ കമ്പനികളാണ് ദുബായില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

ദുബായ്: ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി വാടക കാര്‍ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദുബായ് ആര്‍ടിഎ തീരുമാനം. നഗരത്തില്‍ വാടക കാറുകളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ലൈസന്‍സിംഗ് നയങ്ങള്‍ ശക്തമാക്കി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനികളെ വരുതിയില്‍ കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

ചില പ്രത്യേക കമ്പനികള്‍ മുഖേനയുള്ള യാത്രക്കാരുടെയും ചരക്ക്, വിലപിടിപ്പുള്ള ഉല്‍പ്പന്നങ്ങള്‍, പാക്കേജുകള്‍, ഭക്ഷണം, ഫര്‍ണിച്ചറുകള്‍ എന്നിവയുടെയും നീക്കം നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെ ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ പുറത്തിറക്കിയ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആര്‍ടിഎ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ തയാറെടുക്കുന്നത്. ബസുകള്‍, ട്രക്കുകള്‍, മോട്ടോര്‍സൈക്കിളുകള്‍, സൈക്കിളുകള്‍ എന്നിവ വാടകയ്ക്ക് നല്‍കുന്നതിനും നിയന്ത്രണമുണ്ടാകും.

റോഡ് ഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, ദുബായ് നഗരത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കഴിവുറ്റതാക്കി മാറ്റുക എന്നിവയാണ് പുതിയ തീരുമാനത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളെന്ന് ആര്‍ടിഎ ലൈസന്‍സിംഗ് ഏജന്‍സിയിലെ വാണിജ്യ വാഹന വിഭാഗം ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മര്‍സൂഖി പറഞ്ഞു.

12,000 ഗതാഗത, വാടക കാര്‍ കമ്പനികളാണ് ദുബായില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളുടെ എണ്ണം 255,000 ആണ്.

Comments

comments

Categories: Arabia
Tags: Car rental

Related Articles