ബിഎസ് 6 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 വിപണിയില്‍

ബിഎസ് 6 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 വിപണിയില്‍

റിയര്‍ ഡ്രം വേരിയന്റിന് 93,500 രൂപയും റിയര്‍ ഡിസ്‌ക് വേരിയന്റിന് 96,500 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ 6,000 രൂപയോളം കൂടുതല്‍

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 വിപണിയില്‍ അവതരിപ്പിച്ചു. റിയര്‍ ഡ്രം വേരിയന്റിന് 93,500 രൂപയും റിയര്‍ ഡിസ്‌ക് വേരിയന്റിന് 96,500 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ 6,000 രൂപയോളം കൂടുതല്‍.

ഇന്ത്യയിലെ മറ്റെല്ലാ ബിഎസ് 6 ഇരുചക്ര വാഹനങ്ങളെയുംപോലെ, ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 മോട്ടോര്‍സൈക്കിളും കാര്‍ബുറേറ്റര്‍ ഒഴിവാക്കി ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനത്തിലേക്ക് മാറിയിരിക്കുന്നു. ഗതാഗത തിരക്കുകളില്‍ ഇഴഞ്ഞുനീങ്ങുന്നതിന് ‘ഗ്ലൈഡ് ത്രൂ ടെക്‌നോളജി’ നല്‍കിയതോടെ സുഗമവും നിയന്ത്രിതവുമായ റൈഡ് സാധ്യമാകും.

ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചതോടെ 159.7 സിസി, സിംഗിള്‍ സിലിണ്ടര്‍, 2 വാല്‍വ് മോട്ടോറിന്റെ കരുത്തും ടോര്‍ക്കും വര്‍ധിച്ചു. ഇപ്പോള്‍ 15.5 എച്ച്പി കരുത്തും 13.9 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. നേരത്തെ 15.1 എച്ച്പി, 13 എന്‍എം എന്നിങ്ങനെ ആയിരുന്നു.

പേള്‍ വൈറ്റ്, മാറ്റ് ബ്ലൂ, മാറ്റ് റെഡ്, ഗ്ലോസ് ബ്ലാക്ക്, ഗ്ലോസ് റെഡ്, ടി ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 തുടര്‍ന്നും ലഭിക്കും. കൂടുതല്‍ സ്‌പോര്‍ട്ടിയായ പുതിയ ഗ്രാഫിക്‌സ് നല്‍കി. മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു.

Comments

comments

Categories: Auto