ഡെല്‍ഹിയില്‍ വെല്‍നസ് സിറ്റി

ഡെല്‍ഹിയില്‍ വെല്‍നസ് സിറ്റി

ബി കെ മോദിയുടെ നേതൃത്വത്തിലുള്ള സ്മാര്‍ട്ട് ഗ്രൂപ്പ് ന്യൂഡെല്‍ഹിയില്‍ വെല്‍നസ് സിറ്റി തുറക്കുന്നതിനായി 2000 കോടി രൂപ നിക്ഷേപിക്കും. 2025 ഓടുകൂടി വെല്‍നസ് സിറ്റി പൂര്‍ത്തിയാക്കാനാണ് നീക്കം.

ന്യൂഡെല്‍ഹിയിലെ സാകേതിലുള്ള മാക്‌സ് സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലിന് അടുത്തായാണ് വെല്‍നസ് സിറ്റി. മെഡിക്കല്‍ ഓഫീസുകള്‍, വെല്‍നസ് ലിവിംഗ് സെന്ററുകള്‍, ഹോട്ടല്‍, വെല്‍നസ് ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങി 1400 ഓളം യൂണിറ്റുകള്‍ ഇതിലുണ്ടാകുമെന്ന് സ്മാര്‍ട്ട് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ബി കെ മോദി വ്യക്തമാക്കി. യുപിയില്‍ രാംപൂറിലേക്ക് വെല്‍നസ് സിറ്റി ഭാവിയില്‍ വികസിപ്പിക്കാനും പദ്ധതിയുണ്ട്. മാള്‍, ഹോട്ടല്‍, മള്‍ട്ടിപ്ലക്‌സ്, എന്റര്‍ടെയ്ന്‍മെന്റ് സൗകര്യങ്ങള്‍, വെല്‍നസ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നതാകും യുപിയില്‍ നിര്‍മിക്കുക.

Comments

comments

Categories: FK News