അതിവേഗ വളര്‍ച്ചയുള്ള ഐടി സേവന ബ്രാന്‍ഡായി ടിസിഎസ്

അതിവേഗ വളര്‍ച്ചയുള്ള ഐടി സേവന ബ്രാന്‍ഡായി ടിസിഎസ്

2019ല്‍ ടിസിഎസിന്റെ ബ്രാന്‍ഡ് മൂല്യം 13.5 ബില്യണ്‍ ഡോളറായി

കൊച്ചി: രാജ്യത്തെ പ്രമുഖ ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് മികവിന്റെ അംഗീകാരം. ബ്രാന്‍ഡ് ഫിനാന്‍സിന്റെ ഈ ദശാബ്ദത്തിലെ അതിവേഗ വളര്‍ച്ചയുള്ള മികച്ച ഐടി സേവന ബ്രാന്‍ഡ് എന്ന അംഗീകാരമാണ് കമ്പനിയെ തേടി എത്തിയിരിക്കുന്നത്. ലോകത്തിലെ മുന്‍നിര ബ്രാന്‍ഡ് മൂല്യനിര്‍ണ ബ്രാന്‍ഡായ ബ്രാന്‍ഡ് ഫിനാന്‍സ് ഈ വര്‍ഷത്തെ ഗ്ലോബല്‍ 500 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, ടിസിഎസിന്റെ ബ്രാന്‍ഡ് വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നു. 2010 ന് ശേഷം കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം ആറ് മടങ്ങ് ഉയര്‍ന്ന് 2019ല്‍ 13.5 ബില്യണ്‍ ഡോളറായതാണ് ടിസിഎസിനെ ഈ ദശാബ്ദത്തിലെ അതിവേഗം വളരുന്ന പ്രമുഖ ഐടി ബ്രാന്‍ഡ് എന്ന അംഗീകാരം നേടിക്കൊടുക്കുന്നതിലേക്ക് കൊണ്ടെത്തിച്ചത്. ഇതോടെ ടിസിഎസ് ആഗോള തലത്തില്‍ മുന്‍നിരയിലുള്ള മൂന്ന് പ്രമുഖ ബ്രാന്‍ഡ് നിരയില്‍ ഉള്‍പ്പെടാനും ഇടയായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വര്‍ഷംതോറും ബ്രാന്‍ഡ് മൂല്യത്തിലുണ്ടാകുന്ന വളര്‍ച്ച വഴി അതിവേഗ വളര്‍ച്ചാ ശേഷിയുള്ള മുന്ന് മുന്‍നിര ബ്രാന്‍ഡിലും ടിസിഎസിന് സ്ഥാനം ലഭിച്ചു.

ലോകത്തെ 100 പ്രമുഖ ആഗോള സിഇഒമാരുടെ പട്ടികയില്‍ ടിസിഎസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ രാജേഷ് ഗോപിനാഥ് ഇടം നേടി.

Comments

comments

Categories: FK News
Tags: TCS