ബെംഗളുരുവില്‍ സ്റ്റീല്‍ ആര്‍&ഡി കേന്ദ്രം

ബെംഗളുരുവില്‍ സ്റ്റീല്‍ ആര്‍&ഡി കേന്ദ്രം

ലോകത്തിലെ പ്രമുഖ സ്റ്റീല്‍ നിര്‍മാതാക്കളും ലക്ഷ്മി നിവാസ് മിത്തല്‍ ചെയര്‍മാനുമായ ആഴ്‌സലര്‍മിത്തല്‍ കമ്പനി ബെംഗളുരുവില്‍ ഗവേഷണ, വികസന (ആര്‍&ഡി) കേന്ദ്രം സ്ഥാപിക്കാന്‍ ആലോചന. വിവിധ തരത്തിലുള്ള സ്റ്റീലിന്റെ ഉപയോഗം സംബന്ധിച്ച് ഗവേഷണം നടത്തുന്നതിനായാണ് പുതിയ കേന്ദ്രം സ്ഥാപിക്കുക.

ഡാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ കര്‍ണാടക പവലിയനില്‍ മുഖ്യമന്ത്രി ബി എസ് യെദ്യുരപ്പയുമായി ഇതു സംബന്ധിച്ച് മിത്തല്‍ ചര്‍ച്ച ചെയ്തു. പത്ത് വര്‍ഷം മുമ്പ് യെദ്യുരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബെല്ലാരി ജില്ലയില്‍ പ്രതിവര്‍ഷം ആറ് ദശലക്ഷം ടണ്‍ സ്റ്റീല്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി ഒരു സ്റ്റീല്‍ മില്ലിന് മിത്തല്‍ പദ്ധതിയിട്ടിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ അത് വേണ്ടെന്നു വെച്ചിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒതുങ്ങിയാല്‍ പകരം ഒരു സോളാര്‍ പ്ലാന്റ് തുടങ്ങാനും അദ്ദേഹത്തിന് ആലോചനയുണ്ട്.

Comments

comments

Categories: FK News