മികച്ച ഗുണമേന്മയും സേവനവും പവര്‍ടെക്കിന്റെ കരുത്ത്

മികച്ച ഗുണമേന്മയും സേവനവും പവര്‍ടെക്കിന്റെ കരുത്ത്

ലക്ഷ്യം നിര്‍ണ്ണയിച്ച് അതിനുവേണ്ടി പ്രയത്നിക്കുകയും അത് നേടുകയും ചെയ്യുന്നവരാണ് ബിസിനസ്സില്‍ വിജയിക്കുന്നത്. പല ഏറ്റക്കുറച്ചിലുകളിലൂടെയാണ് ഓരോ സംരംഭകനും വിജയത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നത്. അങ്ങനെ പല ഘട്ടങ്ങളിലൂടെ യാത്ര ചെയ്താണ് പവര്‍ടെക്ക് എന്റര്‍പ്രൈസസും ഇന്നത്തെ നിലയിലേക്ക് എത്തുന്നത്

കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് പവര്‍ടെക് എന്ന സ്ഥാപനം 36 കാരനായ യുവ സംരംഭകന്‍ ഹരീഷ് ആരംഭിക്കുന്നത്. വെറും രണ്ട് സ്റ്റാഫുമായി ആരംഭിച്ച ഈ സ്ഥാപനത്തിന് ഇന്ന് കേരളത്തില്‍ നിരവധി ബ്രാഞ്ചുകളും അതുപോലെ കേരളത്തിലും തമിഴ്‌നാട്ടിലും ഓരോ മാനുഫാക്ച്ചറിംഗ് യൂണിറ്റും ഉണ്ട്.

ക്രിയേറ്റീവ് ഡിസൈനറായാണ് ഹരീഷ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. കൊല്ലം ജില്ലയിലെ പട്ടാഴിയില്‍ 2004 മുതല്‍ 2009 വരെ അദ്ദേഹം ഒരു ഡിസൈനിംഗ് സ്ഥാപനം നടത്തിയിരുന്നു. “മുട്ടം പോളിടെക്നിക്കില്‍ നിന്നും ഇലക്ട്രോണിക്സ് ഡിപ്ലോമ കരസ്ഥമാക്കി. ജീവിതത്തില്‍ വല്യ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു കാലമായിരുന്നു അത്. എങ്കിലും കൂടുതല്‍ ക്രിയാത്മകമായും വ്യത്യസ്തമായും എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഞങ്ങളുടെ ഗ്രാമത്തില്‍ ഡിസൈനിംഗ് സ്ഥാപനം ഇല്ലായിരുന്ന കാലത്താണ് ഞാന്‍ ഈ സംരംഭം ആരംഭിച്ചത്. ഡിസൈനിംഗ് സ്വന്തമായാണ് പഠിച്ചത്. പിന്നീട് ഇന്റര്‍നെറ്റ് കഫേ ആരംഭിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡിസൈനിംഗും ഇന്റര്‍നെറ്റ് കഫേയും ധാരാളം ഇവിടെ വന്നു തുടങ്ങി. അങ്ങനെ പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം മനസിലുണ്ടായിരുന്നു,” പവര്‍ടെക്ക് എന്റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടര്‍ ഹരീഷ് പറയുന്നു.

“പിന്നീട് കൈയ്യിലുള്ളതൊക്കെ വിറ്റ് ദുബായിലേക്ക് പോയി. അവിടെ വളരെ ചെറിയ ശമ്പളത്തില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തു. എന്നാല്‍ ഈ ജോലി കൊണ്ട് കടങ്ങള്‍ വീട്ടാന്‍ പറ്റില്ലെന്ന് മനസിലായി. അവിടുന്ന് മറ്റൊരു കമ്പനിയിലേക്ക് മാറി. ചെയ്യുന്ന ജോലിയോട് പ്രതിബദ്ധത ഉണ്ടെങ്കില്‍ ജീവിതത്തില്‍ ആര്‍ക്കും രക്ഷപ്പെടാമെന്ന് ഓരോ അനുഭവങ്ങളിലൂടെ മനസിലായി. നാട്ടിലെത്തി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് പവര്‍ടെക് തുടങ്ങാന്‍ കാരണമായത്,” അദ്ദേഹം പറയുന്നു.

നിരവധി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു പവര്‍ടെക്കിന്റെ തുടക്കം. “ബിസിനസിന്റെ പ്രാരംഭഘട്ടം വളരെ ദുഷ്‌കരമായിരുന്നു. വെറും അഞ്ചു ലക്ഷം രൂപ മൂലധനം കൊണ്ടാണ് വ്യവസായം ആരംഭിക്കുന്നത്. ഇതില്‍ സഹോദരി ദീപയുടെ പങ്കും പിന്തുണയും ഉണ്ടായിരുന്നു. വ്യവസായത്തിന് ബ്രാന്‍ഡ് നാമവും വാല്യുവും സൃഷ്ടിക്കാന്‍ കുറച്ചു ബുദ്ധിമുട്ട് അനുഭവിച്ചു. ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും അവരുടെ വിശ്വാസം നേടി എടുക്കാനും നല്ലവണ്ണം അധ്വാനിച്ചു. ഇങ്ങനെ രാപകല്‍ അധ്വാനിച്ചതിന്റെ ഫലമാണ് ഇന്ന് കേരളത്തില്‍ വില്‍ക്കപ്പെടുന്ന ഇന്‍ഡസ്ട്രിയല്‍ മെഷീനുകളുടെ ഭൂരിഭാഗവും പവര്‍ടെക്കായത്,” ഹരീഷ് കൂട്ടിച്ചേര്‍ത്തു.

സിമന്റ് ബ്രിക്സ്, കോണ്‍ക്രീറ്റ് മിക്സര്‍, ഇന്റര്‍ലോക്ക്, പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ കപ്പ് തുടങ്ങിയവയുടെ നിര്‍മാണത്തിന് ആവശ്യമായ മെഷീനുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ ചപ്പാത്തി മേക്കിംഗ് മെഷീനും ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്കായുള്ള എല്ലാ ഇന്‍ഡസ്ട്രിയല്‍ മെഷീനറികളും നിര്‍മിച്ചു നല്‍കുന്നു. വ്യവസായ നിര്‍മാണ മേഖലയില്‍ ഏതു തരത്തിലുള്ള മെഷീനുകളും ഏറ്റവും കുറഞ്ഞ ചിലവില്‍ മികച്ച ഗുണനിലവാരത്തില്‍ ഉപഭോക്താക്കള്‍ക്ക് പവര്‍ടെക്ക് എത്തിച്ചു നല്‍കും. വിപണിയുടെ മാറുന്ന ആവശ്യങ്ങള്‍ മനസ്സിലാക്കി യഥാസമയം ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഉല്‍പ്പന്നങ്ങള്‍ പവര്‍ടെക്ക് വിപണിയില്‍ അവതരിപ്പിക്കുന്നു.

“ഡെല്‍റ്റ ടി എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇപ്പോള്‍ ഞങ്ങളുടെ മുന്നോട്ടുള്ള യാത്ര. ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 2021ല്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും പവര്‍ടെക്കിന്റെ ഫ്രാഞ്ചൈസി ആരംഭിക്കും. പിന്നീട് ഇന്ത്യയില്‍ എല്ലായിടത്തും അതുപോലെ വിദേശ രാജ്യങ്ങളിലും ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനാണ് കമ്പനിയുടെ ലക്ഷ്യം,” അദ്ദേഹം പറയുന്നു.

3000ത്തില്‍ പരം സംതൃപ്തരായ ഇടപാടുകാരാണ് പവര്‍ടെക്കിനുള്ളത്. അതിന് കാരണം പവര്‍ടെക്കിന്റെ ഗുണമേന്മയുള്ള ഉല്‍പ്പന്നവും മികച്ച സേവനവുമാണ്. ഹരീഷിന് പൂര്‍ണപിന്തുണയുമായി കഠിനാധ്വാനികളായ ഒരു സംഘം ജീവനക്കാരുമുണ്ട്. ജീവനക്കാരെ പ്രചോദിപ്പിക്കുകയും അവരുടെ എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നുവെന്നുള്ളതുമാണ് ഹരീഷിന്റെ വിജയം. തുടക്കത്തില്‍ കൊല്ലം ജില്ലയുടെ സമീപ പ്രദേശങ്ങളില്‍ മാത്രമായിരുന്നു പവര്‍ടെക്കിന്റെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍, ഇന്ന് കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും പവര്‍ടെക്ക് സ്വന്തം സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു.

“ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് കണ്‍സള്‍ട്ടേഷന്‍ നല്‍കുന്നുണ്ട്. പതിനായിരം കുടുംബങ്ങള്‍ക്ക് സംരംഭം തുടങ്ങാനുള്ള സഹായവും നല്‍കും. പുതിയ സംരംഭകരെ പല ചൂഷണങ്ങളില്‍ നിന്നും രക്ഷിക്കുക, ലോണ്‍ എങ്ങനെ എടുക്കാം, ഉല്‍പ്പന്നം എങ്ങനെ വിപണിയില്‍ എത്തിക്കാം, സര്‍ക്കാരിന്റെ പദ്ധതികള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നിവ ഞങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. ഇത് കൂടാതെ ഇന്‍ഡസ്ട്രിയല്‍ പ്രോജക്റ്റുകളും പവര്‍ടെക് പൂര്‍ണമായും ഏറ്റെടുത്ത് ചെയ്ത് നല്‍കുന്നു. പ്രോജക്ടിന്റെ പ്ലാന്‍, സര്‍ക്കാരിന്റെ ലൈസന്‍സുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു പേപ്പറുകള്‍, നിര്‍മ്മാണം, മാര്‍ക്കറ്റ് പഠനം അങ്ങനെ എല്ലാ സഹായങ്ങളും പവര്‍ടെക്ക് ചെയ്ത് നല്‍കും. കൂടാതെ, സിക്ക് യൂണിറ്റുകളെ പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളും ആരംഭിക്കും,” അദ്ദേഹം പറയുന്നു.

“ഈ വര്‍ഷം മുതല്‍ ഏതു കമ്പനിയുടെയും ഹൈഡ്രോളിക് ന്യൂമാറ്റിക് മെഷീനുകളുടെ സര്‍വീസ് പവര്‍ടെക്ക് ചെയ്ത നല്‍കുന്നു. 18001204782 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ സര്‍വീസ് നല്‍കുന്നതായിരിക്കും,” ഹരീഷ് പറയുന്നു.

കോയമ്പത്തൂരില്‍ മൂന്ന് പ്ലാന്റുകളും, പട്ടാഴിയില്‍ പുതിയ പ്ലാന്റും ഉടനെ ആരംഭിക്കുന്നു. എംഎന്‍സി ലെവലിലേക്ക് കമ്പനി മാറി കഴിഞ്ഞു. വീട്ടുപകരണ രംഗത്തേക്ക് കടക്കാന്‍ പദ്ധതിയുണ്ട്. പുതിയ ബ്രാന്‍ഡിലായിരിക്കും ഇത് വിപണിയില്‍ എത്തുക. നിലവില്‍ നേരിട്ടും അല്ലാതെയും 50 പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. 2021ല്‍ 200 പേര്‍ക്ക് കമ്പനി ജോലി നല്‍കും. ശരണ്യയാണ് ഹരീഷ് കുമാറിന്റെ ഭാര്യ. ഹൃദ്യയും, ഹൃദുനന്ദുമാണ് മക്കള്‍. പവര്‍ടെക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ www.powertekenterprise.com വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Categories: FK Special, Slider

Related Articles