ലണ്ടന്‍ നഗരം ദരിദ്രവിഭാഗങ്ങള്‍ക്ക് അപ്രാപ്യമാകുന്നതായി പഠന റിപ്പോര്‍ട്ട്

ലണ്ടന്‍ നഗരം ദരിദ്രവിഭാഗങ്ങള്‍ക്ക് അപ്രാപ്യമാകുന്നതായി പഠന റിപ്പോര്‍ട്ട്

ലണ്ടന്‍: വരേണ്യവര്‍ഗത്തിന്റെ പ്രഭവ കേന്ദ്രമായി ലണ്ടന്‍ മാറിയതിനാല്‍ ദരിദ്ര പശ്ചാത്തലത്തിലുള്ള ചെറുപ്പക്കാര്‍ക്ക് ഇവിടം നിരോധിക്കപ്പെട്ട ഇടമായി മാറിയെന്ന് സട്ടണ്‍ ട്രസ്റ്റ് എന്ന സോഷ്യല്‍ മൊബിലിറ്റി ചാരിറ്റി പറയുന്നു. ഉയര്‍ന്ന ജീവിത ചെലവ്, പ്രത്യേകിച്ചു താമസിക്കുന്നതിനുള്ള ചെലവ് ഒരു സാമൂഹിക തടസമായി മാറിയെന്നും സട്ടണ്‍ ട്രസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.

സോഷ്യല്‍ മൊബിലിറ്റി ലണ്ടന്‍ നഗരത്തിനു പുറത്ത് എളുപ്പമാണെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെ ഗവേഷണത്തെ അടിസ്ഥാനമാക്കി തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. വ്യക്തികള്‍, കുടുംബങ്ങള്‍ എന്നിങ്ങനെ ഒരു സമൂഹത്തിലുള്ളവര്‍ സാമൂഹിക പിന്നാക്കാവസ്ഥ നേരിടുകയും അവര്‍ പിന്നീട് സംവരണത്തിലൂടെയും മറ്റ് തരത്തിലൂടെയും സമൂഹത്തിന്റെ മുന്‍പന്തിയിലേക്കെത്തുന്ന പ്രക്രിയയെയാണു സോഷ്യല്‍ മൊബിലിറ്റി എന്നു വിശേഷിപ്പിക്കുന്നത്. ‘ ലോകത്തിലേക്ക് മുന്നേറാന്‍ ‘ ലണ്ടനിലേക്കു പോവുകയെന്ന ആശയം ഒരു മിഥ്യയായി മാറിയെന്നു സട്ടണ്‍ ട്രസ്റ്റ് എന്ന സോഷ്യല്‍ മൊബിലിറ്റി ചാരിറ്റിയുടെ സ്ഥാപകന്‍ സര്‍ പീറ്റര്‍ ലാംപല്‍ പറയുന്നു. ലണ്ടന്‍ ബ്രിട്ടന്റെ തലസ്ഥാന നഗരിയാണ്. ഈ നഗരം കേന്ദ്രീകരിച്ച് ഉയര്‍ന്ന വേതനമുള്ള ജോലികള്‍ ലഭിക്കുന്നതിനു ചെറുപ്പക്കാര്‍ക്ക് ലണ്ടനിലേക്കു പോകുന്നത് ഇപ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുന്നു. ലണ്ടനിലുള്ള അവസരങ്ങളില്‍നിന്നും കൂടുതല്‍ പ്രയോജനം ലഭിക്കുന്നവര്‍ ഒന്നുകില്‍ അവിടെ ജനിച്ചവരാണ് അല്ലെങ്കില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നും സാമ്പത്തികമായി പ്രത്യേക ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരാണെന്നും പീറ്റര്‍ ലാംപല്‍ പറയുന്നു. ലണ്ടന്‍ നഗരത്തിനു പുറത്തു വളരുന്ന ദരിദ്ര പശ്ചാത്തലങ്ങളില്‍നിന്നുള്ള അംബീഷ്യസ് ആയിട്ടുള്ളവര്‍ക്ക് അഥവാ വലിയ സ്വപ്‌നം കാണുന്നവര്‍ക്ക് ഇന്ന് ലണ്ടന്‍ നഗരം അപ്രാപ്യമാണ്. ജോലി തേടുന്ന യുവാക്കള്‍ക്ക് പ്രതിഫലമില്ലാതെ ഇന്റേണ്‍ഷിപ്പിനു വിധേയമാകേണ്ടി വരുന്ന സാഹചര്യം ഈ അവസ്ഥയെ കൂടുതല്‍ രൂക്ഷമാക്കുന്നതായും പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Categories: World
Tags: London town