‘അപരിചതരെ’ അകറ്റാന്‍ ദുബായിലെ കളിസ്ഥലങ്ങളില്‍ ഇനി ഇ-ഗേറ്റ്

‘അപരിചതരെ’ അകറ്റാന്‍ ദുബായിലെ കളിസ്ഥലങ്ങളില്‍ ഇനി ഇ-ഗേറ്റ്

കളിസ്ഥലങ്ങളില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായി അപരിചതര്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി

ദുബായ്: കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങള്‍ ‘അപരിചതര്‍’ ദുരുപയോഗം ചെയ്യുന്നുവെന്ന വ്യാപക പരാതിക്ക് ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ദുബായ് മുനിസിപ്പാലിറ്റി. കളിസ്ഥലങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാര്‍ക്കുകളും സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകളും ഉള്‍പ്പടെ 33ഓളം ഇടങ്ങളില്‍ മുനിസിപ്പാലിറ്റി ഇ-ഗേറ്റ് സ്ഥാപിച്ചു. കളിസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതിനായി ഉടന്‍ തന്നെ ദുബായ് നിവാസികള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അപരിചിതരെ അകത്ത് പ്രവേശിക്കാന്‍ അനുവദിക്കാതെ കുട്ടികള്‍ക്കുള്ള സുരക്ഷ ശക്തമാക്കാനും കളിസ്ഥലങ്ങളിലെ ഉപകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കേടുപാട് കൂടാതെ സംരക്ഷിക്കുന്നതിനും ഇ-ഗേറ്റുകള്‍ പ്രയോജനപ്രദമാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റി വക്താവ് മനാല്‍ ബിന്‍ യാറൗഫ് പറഞ്ഞു.

കളിസ്ഥലങ്ങളില്‍ കുടുംബങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനായി ഈ മാസം തന്നെ മൂന്ന് പ്രവേശന കാര്‍ഡുകള്‍ അനുവദിക്കുമെന്നും യാറൗഫ് അറിയിച്ചു. കാര്‍ഡുപയോഗിച്ചാല്‍ ഒമ്പത് സെക്കന്‍ഡ് സമയത്തേക്കായിരിക്കും ഗേറ്റുകള്‍ തുറന്നുകിടക്കുക. കളിസ്ഥലങ്ങളില്‍ അപരിചതരായ ആളുകള്‍ എത്തുന്നുവെന്നും അവര്‍ അവിടുത്തെ സാധനസാമഗ്രികള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നുമുള്ള പരാതികള്‍ ജനങ്ങളില്‍ നിന്നും ഉയര്‍ന്നതിന് ശേഷമാണ് ദുബായ് മുനിസിപ്പാലിറ്റി കളിയിടങ്ങളുടെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സമൂഹ്യബന്ധങ്ങളും നിവാസികള്‍ക്കിടയിലുള്ള സഹകരണവും ശക്തമാക്കുന്ന ഇടങ്ങളായതിനാല്‍ നഗരാസൂത്രണത്തില്‍ കളിസ്ഥലങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നതെന്നും യാറൗഫ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia
Tags: Dubai E Gate