പരിശോധിച്ച ഡോക്ടര്‍ക്കും കോറോണ വൈറസ്

പരിശോധിച്ച ഡോക്ടര്‍ക്കും കോറോണ വൈറസ്

മനുഷ്യര്‍ക്കിടയില്‍ പകരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് പകര്‍ച്ചപ്പനി ബാധയില്‍ ആശങ്ക ഉയരുന്നു. മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച ആറിലേക്ക് ഉയര്‍ന്നതോടെയാണിത്. വൈറസ് ബാധിച്ചവരുടെ എണ്ണം 300 ന് മുകളിലായി. രോഗബാധിതരില്‍ പതിനഞ്ച് മെഡിക്കല്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ഇതില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോ. വാങ് ഗുവാങ്ഫയും ഉള്‍പ്പെടുന്നു.

ബീജിംഗിലെ ബീജിംഗ് യൂണിവേഴ്‌സിറ്റി ഫസ്റ്റ് ഹോസ്പിറ്റലിലെ പള്‍മണറി മെഡിസിന്‍ വിഭാഗത്തിന്റെ തലവനായ വാങ് ഗുവാങ്ഫ, ഈ മാസം ആദ്യം വൈറസ് പടര്‍ന്നുപിടിച്ച മധ്യ ചൈനയിെല വുഹാന്‍ സന്ദര്‍ശിച്ച വിദഗ്ധസംഘത്തിന്റെ ഭാഗമായിരുന്നു. ശരീരത്തില്‍ വൈറസ് ബാധ കണ്ടെത്തിയതായും ഇപ്പോള്‍ നില ഭേദപ്പെട്ടെന്നും വാങ് മാധ്യമങ്ങളെ അറിയിച്ചു. ആളുകളുടെ ആശങ്കയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. 2003 ല്‍ സാര്‍സ് രോഗം സംബന്ധിച്ച് ഗവേഷണം നടത്തിയ വാങ്, തനിക്ക് ചികിത്സ ലഭിക്കുന്നുണ്ടെന്നും ഉടന്‍ ഒരു കുത്തിവയ്പ്പ് ലഭിക്കുമെന്നും പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് രോഗം ബാധിച്ചതെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയിട്ടില്ല. തന്റെ അവസ്ഥ ആരും കണക്കാക്കേണ്ടതില്ലെന്ന് അദ്ദേഹം ചാനലിനോട് പറഞ്ഞു. രോഗബാധ ഇപ്പോള്‍ നിയന്ത്രണവിധേയമായെന്ന് അധികൃതര്‍ അറിയിക്കുന്നു. മിക്ക രോഗികളിലും ലക്ഷണങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നുംചിലരെ ഡിസ്ചാര്‍ജ് ചെയ്തതായുമാണ് റിപ്പോര്‍ട്ട്. ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട പുതിയ പകര്‍ച്ചപ്പനി പടര്‍ത്തുന്ന നോവല്‍ കൊറോണ വൈറസ് (എന്‍കോവി) ആഗോളഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ട് സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ചെനയില്‍ വൈറസ് ബാധിച്ച ആദ്യത്തെ വിദേശി 45കാരനായഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകനാണെന്നാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Health