ചല്ല ശ്രീനിവാസുലു ഷെട്ടി എസ്ബിഐ എംഡി

ചല്ല ശ്രീനിവാസുലു ഷെട്ടി എസ്ബിഐ എംഡി

കിട്ടാക്കടം, വായ്പകള്‍ തുടങ്ങിയ മേഖലകളിലെ വിദഗ്ധനായ അദ്ദേഹത്തിന്റെ നിയമനം മൂന്ന് വര്‍ഷത്തേക്ക്

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായി ചല്ല ശ്രീനിവാസുലു ഷെട്ടി ചുമതലയേറ്റു. കിട്ടാക്കടം, വായ്പകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതില്‍ നിപുണനായ അദ്ദേഹം നിലവില്‍ ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ധനകാര്യ സേവന വിഭാഗത്തിന്റെ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി അംഗീകരിച്ചതോടെയാണ് ഷെട്ടിയുടെ സ്ഥാനക്കയറ്റം സാധ്യമായത്.

1988 ല്‍ അഹമ്മദാബാദ് സര്‍ക്കിളില്‍ പ്രൊബേഷനറി ഓഫീസറായാണ് അദ്ദേഹം ജോലിയില്‍ പ്രവേശിക്കുന്നത്. മൂന്ന് പതിറ്റാണ്ട് കാലത്തെ സേവനത്തിനിടയില്‍ ന്യൂയോര്‍ക്ക് ശാഖയില്‍ വൈസ് പ്രസിഡന്റ്, മേധാവി, ഇന്‍ഡോര്‍ വാണിജ്യ ശാഖയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, മുംബൈ കോര്‍പ്പറേറ്റ് എക്കൗണ്ട് ഗ്രൂപ്പില്‍ ജിഎം ആന്‍ഡ് ആര്‍എച്ച് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

Categories: FK News
Tags: MD, SBI MD