ലക്ഷ്യമിടുന്നത് 1 ലക്ഷം വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ

ലക്ഷ്യമിടുന്നത് 1 ലക്ഷം വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ

ന്യൂഡെല്‍ഹി: തങ്ങളുടെ പുതിയ ഭാരത് എയര്‍ഫൈബര്‍ സേവനത്തിലൂടെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ മേഖലയില്‍ നിന്ന് ചുരുങ്ങിയത് ഒരു ലക്ഷം പുതിയ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളെ നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഎസ്എന്‍എല്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്തിട്ടുള്ള പങ്കാളികള്‍ വഴിയാണ് കണക്ഷനുകള്‍ നല്‍കുക. സൗജന്യ റേഡിയോതരംഗങ്ങള്‍ ഉപയോഗിച്ച് വൈഫൈ ഫ്രീക്വന്‍സിയിലൂടെയാണ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുക.

മൈക്രോവേവ് ഓവന്‍, വൈഫൈ ഉപകരണങ്ങള്‍ മുതലായ ഉല്‍പ്പന്നങ്ങളുടെ പ്രവര്‍ത്തനം മൂലം വയര്‍ലെസ് സേവനത്തില്‍ തടസങ്ങള്‍ നേരിടാനുള്ള സാധ്യത കുറവായതിനാലാണ് ഗ്രാമീണ മേഖലയില്‍ കൂടുതലായി ഈ സേവനം നല്‍കുന്നതെന്നും ബിഎസ്എന്‍എല്‍ ഡയറക്റ്റര്‍ വിവേക് ബന്‍സാല്‍ വിശദീകരിച്ചു. സേവനം സജ്ജീകരിക്കുന്നതിന് പങ്കാളികളായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ നിക്ഷേപം നടത്തേണ്ടിവരും. 45,000-50,000 രൂപ വിലയിലാണ് ഈ നിക്ഷേപം ആരംഭിക്കുക. കുറഞ്ഞത് 3,000 പങ്കാളികളെയെങ്കിലും മൂന്നു മാസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു.

ഉപഭോക്തൃ പരിശോധനയും സേവനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച പ്രശ്‌നങ്ങളും ബിഎസ്എന്‍എല്‍ നേരിട്ട് കൈകാര്യം ചെയ്യും.

Comments

comments

Categories: FK News
Tags: BSNL