വൈകിയോടിയതിന് ഐആര്‍സിടിസി അടക്കേണ്ട പിഴ 63,000 കോടി രൂപ

വൈകിയോടിയതിന് ഐആര്‍സിടിസി അടക്കേണ്ട പിഴ 63,000 കോടി രൂപ

ന്യൂഡെല്‍ഹി: അഹമ്മദാബാദ്-മുംബൈ തേജസ് എക്‌സ്പ്രസ് വൈകിയോടിയതിന് നഷ്ടപരിഹാരമായി 630 യാത്രക്കാര്‍ക്ക് 100 രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ഇന്ത്യന്‍ റെയ്ല്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) അറിയിച്ചു. ഐആര്‍സിടിസ പ്രവര്‍ത്തിപ്പിക്കുന്ന സ്വകാര്യ ട്രെയ്‌നാണ് ഇത്. ഇത്തരത്തിലുള്ള രണ്ടാമത്തെ ട്രെയിനാണ് ഇത്.

ജനുവരി 19 മുതല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ട്രെയ്ന്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ 26 മിനിറ്റ് വൈകിയാണ് മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയത്.
‘ഞങ്ങളുടെ റീഫണ്ട് നയം അനുസരിച്ച് യാത്രക്കാര്‍ പണം ലഭിക്കാന്‍ അപേക്ഷിക്കേണ്ടതുണ്ട്. പരിശോധനയ്ക്ക് ശേഷം അവര്‍ക്ക് റീഫണ്ട് നല്‍കും,’ ഐആര്‍സിടിസി വക്താവ് പറഞ്ഞു. രണ്ട് മിനിറ്റ് മാത്രം വൈകി രാവിലെ 6.42 നാണ് പ്രീമിയം ട്രെയ്ന്‍ അഹമ്മദാബാദില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ ഉച്ചയ്ക്ക് 1.10 ന് എത്തേണ്ട ട്രെയ്ന്‍ ഉച്ചയ്ക്ക് 2.36 നാണ് മുംബൈ സെന്‍ട്രലില്‍ എത്തിയത്. മുംബൈയുടെ പ്രാന്ത പ്രദേശങ്ങളിലുള്ള രണ്ട് സ്റ്റേഷനുകളില്‍ സാങ്കേതികമായി ഉണ്ടായ ചില തടസങ്ങള്‍ കാരണം തേജസ് എക്‌സ്പ്രസ് ഉള്‍പ്പടെയുള്ള ട്രെയ്‌നുകള്‍ പിടിച്ചിടേണ്ടി വരികയായിരുന്നു.

Comments

comments

Categories: FK News