4500 കോടി രൂപയുടെ ആസ്തിയുമായി യുടിഐ വാല്യൂ ഓപര്‍ച്യൂണിറ്റീസ് ഫണ്ട്

4500 കോടി രൂപയുടെ ആസ്തിയുമായി യുടിഐ വാല്യൂ ഓപര്‍ച്യൂണിറ്റീസ് ഫണ്ട്

കൊച്ചി: യുടിഐയുടെ വാല്യൂ ഓപര്‍ച്യൂണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 4,500 കോടി രൂപയിലെത്തി. 4.77 ലക്ഷം യൂണിറ്റ് ഉടമകളും പദ്ധതിക്കുണ്ടെന്ന് 2019 ഡിസംബര്‍ 31ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2005ല്‍ ആരംഭിച്ച ഈ പദ്ധതിയുടെ 68 ശതമാനം നിക്ഷേപവും ലാര്‍ജ് ക്യാപ്പ് വിഭാഗത്തിലാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ശേഷിക്കുന്നവ ഇടത്തരം, ചെറുകിട ഓഹരികളിലാണ്.

എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐടിസി, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ടിസിഎസ്, ജൂബിലന്റ് ഫുഡ് വര്‍ക്ക് തുടങ്ങിയവയിലാണ് പദ്ധതിയുടെ 48 ശതമാനവും. ഓഹരികളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അവസരോചിതമായി നിക്ഷേപിക്കുന്ന രീതിയാണ് യുടിഐയുടെ ഈ പദ്ധതി പിന്തുടര്‍ന്ന് വരുന്നത്. ദീര്‍ഘ കാല മൂലധന വളര്‍ച്ച ലക്ഷ്യമിട്ട് ഓഹരി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇടത്തരം നഷ്ട സാധ്യത നേരിടാന്‍ സാധിക്കുകയും ഇടക്കാലത്തേക്കും ദീര്‍ഘ കാലത്തേക്കും നിക്ഷേപിച്ച് ന്യായമായ വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമായ പദ്ധതിയാണ് യുടിഐ വാല്യൂ ഓപര്‍ച്യൂണിറ്റീസ് ഫണ്ട്.

Comments

comments

Categories: FK News