5ജിയില്‍ പിന്നിലാകില്ല: ട്രായ് മേധാവി

5ജിയില്‍ പിന്നിലാകില്ല: ട്രായ് മേധാവി

രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ചെയര്‍മാന്‍ രാം സേവക് ശര്‍മ അറിയിച്ചു. ഇന്ന് സാങ്കേതിക വിദ്യാ വികസനത്തില്‍ ഇന്ത്യ ഏറെ മുന്നിലാണ്. 5ജിയിലും നാം പിന്നിലാവില്ലെന്ന് പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ടെലികോം സമ്മിറ്റ് 2020യില്‍ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിക്ഷേപത്തിലുള്ള കുറവും താഴ്ന്ന ഫൈബര്‍ ബാക്ക്‌ഹോളുമാണ് പുതുതലമുറ സാങ്കേതികവിദ്യ ഇന്ത്യയില്‍ നടപ്പാക്കാന്‍ വൈകുന്നതിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്ന കാര്യത്തില്‍ ടെലികോം മേഖല തന്ത്രപരമായി ഇടപെടുമെന്നും ശരിയായ സമയത്തു തന്നെ 5ജി ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാകുമെന്നും രാം സേവക് ശര്‍മ പറഞ്ഞു.

Comments

comments

Categories: FK News
Tags: 5G, TRAI

Related Articles