20% നികുതി ദായകര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് അവസാന ദിവസം

20% നികുതി ദായകര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് അവസാന ദിവസം

ന്യൂഡെല്‍ഹി: 13.3ലക്ഷം ജിഎസ്ടിആര്‍ 3 ബി റിട്ടേണുകള്‍, അതായത് മൊത്തം റിട്ടേണുകളുടെ അഞ്ചിലൊന്ന് ജനുവരി 20 ന് അവസാന ദിവസമാണ് സമര്‍പ്പിക്കപ്പെട്ടതെന്ന് ജിഎസ്ടി നെറ്റ്‌വര്‍ക്ക് (ജിഎസ്ടിഎന്‍) അറിയിച്ചു. അവസാന ദിവസത്തെ റിട്ടേണ്‍ സമര്‍പ്പണം പല സാങ്കേതിക തടസങ്ങള്‍ക്കും ഇടയാക്കുമ്പോഴും നല്ലൊരു വിഭാഗം നികുതി ദായകര്‍ അവസാന ദിവസം വരെ റിട്ടേണ്‍ സമര്‍പ്പണത്തിന് കാത്തിരിക്കുന്നത് തുടരുന്നു എന്ന വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

ജിഎസ്ടിഎന്‍ റിട്ടേണ്‍ ഫയലിംഗ് സംവിധാനം പ്രതീക്ഷിച്ച പരിധിക്കുള്ളില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഈ മാസത്തെ റിട്ടേണ്‍ ഫയലിംഗ് ഡാറ്റ കാണിക്കുന്നത്. ജനുവരി 14 വരെ മൊത്തം 24.6 ലക്ഷം ജിഎസ്ടിആര്‍ 3 ബി റിട്ടേണുകളാണ് ഫയല്‍ ചെയ്തിട്ടുള്ളതെന്നും ജിഎസ്ടിഎനിന്റെ ഒരു പ്രസ്താവനയില്‍ പറഞ്ഞു. അവസാന ആറ് ദിവസങ്ങളിലാണ് 40 ലക്ഷത്തോളം റിട്ടേണുകള്‍ ഫയല്‍ ചെയ്യപ്പെട്ടത്. മൊത്തം 65.65 ലക്ഷം ജിഎസ്ടിആര്‍ 3 ബി റിട്ടേണുകളാണ് 2019 ഡിസംബര്‍ മാസത്തെ നികുതിയടവിനായി ജനുവരി 20 വരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. 1.76 ലക്ഷം ജിഎസ്ടിആര്‍ 1 റിട്ടേണുകളും അവസാന ദിവസത്തിലാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

Comments

comments

Categories: FK News