സോഫ്റ്റ്ബാങ്കില്‍ നിന്നും നിക്ഷേപം നേടി

സോഫ്റ്റ്ബാങ്കില്‍ നിന്നും നിക്ഷേപം നേടി

ഐഒടി സൊലൂഷന്‍സ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൈലോ, സോഫ്റ്റ്ബാങ്ക് നേതൃത്വം നല്‍കിയ സീരീസ് ബി നിക്ഷേപ റൗണ്ടില്‍ 103 ദശലക്ഷം ഡോളര്‍ നിക്ഷേപം നേടി. നിലവിലെ നിക്ഷേപകരും പങ്കെടുത്തിരുന്നു. ഇന്ത്യന്‍ വംശജനായ പാര്‍ത്ഥസാരഥി ത്രിവേദിക്കൊപ്പം ആന്‍ഡ്രൂ നുട്ടാല്‍, ആന്‍ഡ്രൂ കള്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് തുടക്കമിട്ട സംരംഭം നിലവില്‍ 116 ദശലക്ഷം ഡോളര്‍ നിക്ഷേപം നേടിയിട്ടുണ്ട്.

കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് സാന്‍ മാറ്റിയോ, ബെംഗളുരു, ടെല്‍ അവീവ് എന്നിവിടങ്ങളിലും ഓഫീസുണ്ട്. ഓട്ടോമോട്ടീവ്, റെയില്‍വേ, മാരിടൈം, കൃഷി തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരാണ് കമ്പനിയുടെ ഏറെയും ഉപഭോക്താക്കള്‍. ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടിയും കമ്പനി അടുത്തിടെ പ്രോജക്ടുകള്‍ ഏറ്റെടുത്തിരുന്നു.

Comments

comments

Categories: FK News
Tags: Skylo