സ്മാര്‍ട്ട് ഹോം നിര്‍മാണ രംഗത്ത് ഇമാറും ഷഓമിയും ഒന്നിക്കുന്നു

സ്മാര്‍ട്ട് ഹോം നിര്‍മാണ രംഗത്ത് ഇമാറും ഷഓമിയും ഒന്നിക്കുന്നു

അവതരിപ്പിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സില്‍ അധിഷ്ഠിതമായ സ്മാര്‍ട്ട്‌ഹോം സാങ്കേതികവിദ്യ

ദുബായ്: സ്മാര്‍ട്ട് ഹോം നിര്‍മാണ രംഗത്ത് ദുബായ് ആസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി ഡെവലപ്പര്‍ ഇമാറും ചൈനീസ് ടെക് ഭീമനും ഐഒടി രംഗത്ത് (ഇന്റെര്‍നെറ്റ് ഓഫ് തിംഗ്‌സ്) ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള കമ്പനിയുമായ ഷഓമിയും കൈകോര്‍ക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സില്‍ അധിഷ്ഠിതമായ അത്യാധുനിക സ്മാര്‍ട്ട് ഹോം സാങ്കേതികവിദ്യ ഉപയോഗിച്ച് ‘സ്മാര്‍ സ്മാര്‍ട്ട് ഹോമുകള്‍’ക്ക് ജന്മം നല്‍കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. ചൈനയ്ക്ക് പുറത്ത് ഷഓമിയുമായി തന്ത്രപ്രധാന പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്ന ആദ്യ പ്രോപ്പര്‍ട്ടി ഡെവലപ്പറാണ് ഇമാര്‍. സ്മാര്‍ട്ട്‌ഹോം നിര്‍മാണത്തിനായി ഇരുകമ്പനികളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

ഈ വര്‍ഷം തന്നെ ആദ്യ സ്മാര്‍ട്ട് ഹോമുകള്‍ അവതരിപ്പിക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്. ഡിജിറ്റല്‍ സൗകര്യങ്ങളോടുകൂടിയ പാര്‍പ്പിട വികസന പദ്ധതികളിലായിരിക്കും ഇമാര്‍ സ്മാര്‍ട്ട് ഹോമുകള്‍ അവതരിപ്പിക്കുക.

അത്യാധുനിത താമസ അനുഭവങ്ങള്‍ ലഭ്യമാക്കാനുള്ള ഇമാറിന്റെയും ഷഓമിയുടെയും പ്രതിബദ്ധതയുടെ തെളിവാണ് ഇമാര്‍ സ്മാര്‍ട്ട് ഹോമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലബ്ബര്‍ പറഞ്ഞു. മേഖല ഇതുവരെ കാണാത്ത, കണക്ടിവിറ്റിയും സുഖവും സൗകര്യവും കൂടിച്ചേര്‍ന്ന ഒരു പുതിയ ഉല്‍പ്പന്നമായിരിക്കും ഈ സ്മാര്‍ട്ട് ഹോമുകളെന്നും അലബ്ബര്‍ കൂട്ടിച്ചേര്‍ത്തു. ഷഓമിയുടെ പുതിയ സ്മാര്‍ട്ട് ഹോം ഉല്‍പ്പന്നങ്ങള്‍ എത്രത്തോളം ആധുനികമാണെന്ന് തെളിയിക്കാന്‍ ഈ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് ഷഓമിയുടെ ഇന്റെര്‍നാഷണല്‍ വിഭാഗം വൈസ് പ്രസിഡന്റ് ച്യൂ ഷൂ പറഞ്ഞു.

ഷഓമിയുടെ എംഐ ഹോം ആപ്പ് ഉപയോഗിച്ച് ഇമാര്‍ സ്മാര്‍ട്ട് ഹോമുകളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും കഴിയും.എംഐ ആപ്പിനൊപ്പം മറ്റ് ഉല്‍പ്പന്നങ്ങളും വോയിസ് അസിസ്റ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട് ഹോം ആവാസവ്യവസ്ഥ കൈകാര്യം ചെയ്യാനും വളരെ പെട്ടെന്ന് സ്വന്തമായി മാറ്റങ്ങള്‍ വരുത്താനും സാധിക്കും. ഷഓമിയുടെ എംഐ സ്മാര്‍ട്ട്‌ഡോര്‍ ലോക്ക് സംവിധാനത്തിലൂടെ വീടിന് സുരക്ഷ ഉറപ്പാക്കാനും സ്മാര്‍ട്ട് ഫോണുകള്‍, വെയറബിള്‍സ്, പാസ്‌കോഡുകള്‍ എന്നിവയിലൂടെ താക്കോല്‍ ഇല്ലാതെ വീടിനുള്ളിലേക്ക് പ്രവേശിക്കാനും സാധിക്കും. വീട്ടിനുള്ളില്‍, ഷഓമി റോബോട്ട് വാക്വം ഉപയോഗിച്ച് ഷെഡ്യൂള്‍ പ്രകാരം മനുഷ്യാധ്വാനം ഇല്ലാതെ വീട് വൃത്തിയാക്കാനും സാധിക്കുമെന്ന് ഇമാര്‍ അറിയിച്ചു. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയില്‍ ഉടനീളം ഇമാര്‍ സ്മാര്‍ട്ട്‌ഹോമുകള്‍ അവതരിപ്പിക്കും.

Comments

comments

Categories: Arabia
Tags: Emar-xiaomi

Related Articles