തൈര് നിര്‍മിക്കുന്ന റെഫ്രിജറേറ്ററുമായി സാംസംഗ്

തൈര് നിര്‍മിക്കുന്ന റെഫ്രിജറേറ്ററുമായി സാംസംഗ്
  •  5-6 മണിക്കൂറില്‍ തൈര് റെഡി
  • പുതിയ മോഡലിന് 30,990-45,990 രൂപയാണ് വില

മുംബൈ: ശൈതൃകാലത്ത് നല്ല കട്ട ത്തൈര് നിര്‍മിക്കാന്‍ വീട്ടമ്മമാരെ സഹായിച്ച് പ്രമുഖ ഇലക്ട്രോണിക് ഉപഭോക്തൃ കമ്പനിയായ സാംസംഗ് രംഗത്ത്. സാംസംഗിന്റെ പുതിയ കര്‍ഡ് മാസ്‌ട്രോ റെഫ്രിജറേറ്ററാണ് തൈര് നിര്‍മിക്കുന്നതിനായി വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ മോഡലിന് 30,990-45,990 രൂപയാണ് വില.

ശൈത്യകാലത്ത് വീടിനുള്ളിലെ സാധാരണ ഊഷ്മാവില്‍ തൈര് കട്ടിയാകാന്‍ കാലതാമസം വരുന്നത് സ്വാഭാവികം. ഇതിനുള്ള പരിഹാരമാണ് പുതിയ കര്‍ഡ് മാസ്‌ട്രോ മോഡലെന്ന് സാംസംഗ് വെളിപ്പെടുത്തുന്നു. ഇതു സംബന്ധിച്ച് റെഫ്രിജറേറ്ററിലെ പുതിയ തൈര് നിര്‍മാണ രീതി നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍ഡിഐര്‍ഐ) പരീക്ഷിച്ച് ഉറപ്പ് വരുത്തിയതാണെന്നും കമ്പനി അവകാശവാദമുന്നയിക്കുന്നു. ശൈത്യകാലത്ത് തൈര് കട്ടിയാകാന്‍ എടുക്കുന്ന കാലതാമസം ഈ പുതിയ ഉല്‍പ്പന്നത്തിലൂടെ ലാഭിക്കാനാകുമെന്നാണ് സാംസംഗിന്റെ വാദം. അഞ്ച് മുതല്‍ ആറു മണിക്കൂറിനുള്ളില്‍ തൈര് നിര്‍മിക്കാന്‍ റെഫ്രിജറേറ്റിന് കഴിയും. മൃദുവായ തൈരിന് അഞ്ച് മണിക്കൂറും കട്ടിയുള്ള തൈരിന് ആറ് മണിക്കൂറും വേണ്ടി വരുമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നുണ്ട്. സാധാരണഗതിയില്‍ 8-10 മണിക്കൂറാണ് തൈര് നിര്‍മാണത്തിനായി വേണ്ടിവരിക. പാല്‍ തിളപ്പിച്ച് തണുപ്പിച്ച ശേഷം തൈര് ചേര്‍ത്ത് റെഫ്രിജറേറ്ററില്‍ വെച്ചാല്‍ പാല്‍ പുളിപ്പിക്കല്‍ പ്രക്രീയ (ഫെര്‍മന്റേഷന്‍) റെഫ്രിജറേറ്റര്‍ സ്വയം ചെയ്തുകൊള്ളും. തൈര് വെറുതെ നിര്‍മിച്ചു വെക്കുക മാത്രമല്ല, അത് കേടുകൂടാതെ സൂക്ഷിക്കാനും കഴിയുമെന്നതാണ് പ്രത്യേകത.

സാംസംഗിന്റെ സ്മാര്‍ട്ട് കണ്‍വേര്‍ട്ടബിള്‍ 5- ഇന്‍- വണ്‍ ട്വിന്‍ കൂളിംഗ് സാങ്കേതികവിദ്യയോടുകൂടിയതാണ് പുതിയ കര്‍ഡ് മാസ്‌ട്രോ റെഫ്രിജറേറ്റര്‍. 244 ലിറ്റര്‍, 265 ലിറ്റര്‍, 314 ലിറ്റര്‍, 336 ലിറ്റര്‍ ശേഷികളില്‍ ഇവ ലഭ്യമാണ്. സൗകര്യപ്രദം, ഊര്‍ജ്ജ ക്ഷമത, സ്‌റ്റോറേജ് സ്‌പേസ് തുടങ്ങിയ റെഫ്രിജറേറ്ററിന്റെ പ്രധാന സവിശേഷതകളെല്ലാം ഒത്തിണങ്ങിയതാണ് സാംസംഗിന്റെ 2020 മോഡലെന്ന് സാംസംഗ് ഇന്ത്യ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് രാജു പുള്ളന്‍ വ്യക്തമാക്കി.

സാംസംഗിന്റെ സ്മാര്‍ട്ട് കണ്‍വേര്‍ട്ടബിള്‍ 5-ഇന്‍-വണ്‍ കൂളിംഗ് റെഫ്രിജറേറ്ററിന്റെ നോര്‍മല്‍, എക്‌സ്ട്രാ ഷോപ്പിംഗ്, വെക്കേഷന്‍, സീസണല്‍, ഹോ എലോണ്‍ തുടങ്ങിയ അഞ്ച് വിഭാഗങ്ങളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 45,990 രൂപയാണ് വില.

Comments

comments

Categories: FK News