ജാര്‍ഖണ്ഡില്‍ നാളെ പൊതു അവധി

ജാര്‍ഖണ്ഡില്‍ നാളെ പൊതു അവധി

റാഞ്ചി: സ്വാതന്ത്ര്യസമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 123-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി ദിനമായിരിക്കുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറിയിച്ചു.

ബോസിന്റെ ‘കര്‍മഭൂമി’യാണ് ജാര്‍ഖണ്ഡ് എന്നും സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം നല്‍കിയ സംഭാവന ഒരിക്കലും മറക്കില്ലെന്നും സോറന്‍ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസും ഉത്തരവിറക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവന ഒരിക്കലും മറക്കാനാവില്ല. നാമെല്ലാവരും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം.നേതാജിയുടെ പാതപിന്തുടര്‍ന്ന് യുവാക്കള്‍ സേവനസന്നദ്ധരാകണമെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു. സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയാണ് ഹേമന്ത് സോറന്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസും ആര്‍ജെഡിയും ഹേമന്തിന് പിന്തുണ നല്‍കിയിരുന്നു.

Comments

comments

Categories: FK News