ഇന്ത്യാമാര്‍ട്ട് ഓഹരികള്‍ 17% ഉയര്‍ന്നു

ഇന്ത്യാമാര്‍ട്ട് ഓഹരികള്‍ 17% ഉയര്‍ന്നു

ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ് ലിമിറ്റഡ് ഓഹരി വില കുത്തനെ ഉയര്‍ന്നു. 17 ശതമാനത്തോളം ഉയര്‍ച്ച നേടിയ ഓഹരികള്‍ കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ച്ചയില്‍ 2458 രൂപയ്ക്കാണ് വ്യാപാരം നടത്തിയത്. കമ്പനിയുടെ മൂന്നാംപാദ വരുമാനം സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടതിനു പിന്നാലെയാണ് ഓഹരിവിലയില്‍ കുതിപ്പുണ്ടായത്.

ഇന്ത്യാമാര്‍ട്ടിന്റെ സംയോജിത വരുമാനം വര്‍ഷം തോറും 23 ശതമാനം ഉയര്‍ച്ചയില്‍ 165 കോടി രൂപ റിപ്പോര്‍ട്ട് ചെയ്തു. 62 കോടി രൂപയാണ് കമ്പനിയുടെ അറ്റലാഭം. മുന്‍ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 173 ദശലക്ഷമായിരുന്നു വെബ്‌സൈറ്റ് ട്രാഫിക്. ഇത് നടപ്പ് സാമ്പത്തിക വര്‍ഷം സമാന പാദത്തില്‍ 188 ദശലക്ഷമായി ഉയര്‍ന്നു. ഒമ്പത് ശതമാനം വളര്‍ച്ച ഈ വിഭാഗത്തില്‍ നേടാനായി. വിതരണക്കാരുടെ എണ്ണത്തില്‍ എട്ട് ശതമാനം വളര്‍ച്ച നേടാനായിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: India mart