താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 40 താര പ്രചാരകരുടെ പട്ടിക കോണ്‍ഗ്രസ് അന്തിമമാക്കി. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പേരുകള്‍ ഉള്‍പ്പെടെയാണിത്. ഇതിനുപുറമെ പ്രിയങ്ക ഗാന്ധിയെയും പാര്‍ട്ടി നേതൃത്വം പ്രചാരണത്തിന് ക്ഷണിച്ചു.

പട്ടികയില്‍ അത്ഭുതകരമായി ഇടംപിടിച്ച നേതാവ് പഞ്ചാബ് മുന്‍ മന്ത്രി നവജോത് സിംഗ് സിദ്ധുവാണ്. നേരത്തെ പഞ്ചാബ് മന്ത്രിസഭയില്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് രാജിവെച്ച നേതാവാണ് സിദ്ധു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് , കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പ്രചാരണത്തിനെത്തും. രാജ് ബബ്ബാര്‍, ശത്രുഘണ്‍ സിന്‍ഹ, ഖുഷ്ബു സുന്ദര്‍, നഗ്മ എന്നീ നാല് സിനിമാതാരങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ഗുലാം നബി ആസാദ്, നദീം ജാവേദ്, കീര്‍ത്തി ആസാദ്, രാഗിണി നായക് തുടങ്ങിയ നേതാക്കളും ഡെല്‍ഹിയിലെ സാന്നിധ്യമാകും.

Comments

comments

Categories: Politics

Related Articles