ബിഎസ് 6 സെലെറിയോ അവതരിപ്പിച്ചു

ബിഎസ് 6 സെലെറിയോ അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 4.41 ലക്ഷം മുതല്‍ 5.67 ലക്ഷം രൂപ വരെ

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന മാരുതി സുസുകി സെലെറിയോ വിപണിയില്‍ അവതരിപ്പിച്ചു. 4.41 ലക്ഷം (എല്‍എക്‌സ്‌ഐ) മുതല്‍ 5.67 ലക്ഷം രൂപ (ഇസഡ്എക്‌സ്‌ഐ(ഒ) എഎംടി) വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബിഎസ് 4 വേരിയന്റുകളേക്കാള്‍ 15,000 മുതല്‍ 24,000 രൂപ വരെ വില വര്‍ധിച്ചു.

998 സിസി, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് മാരുതി സുസുകി സെലെറിയോ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ തുടര്‍ന്നും 68 എച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

സ്‌റ്റൈലിംഗ്, എക്യുപ്‌മെന്റ്, സുരക്ഷ എന്നീ കാര്യങ്ങളില്‍ മാറ്റമില്ല. ഇബിഡി സഹിതം എബിഎസ്, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേഡായി നല്‍കി സെലെറിയോ കഴിഞ്ഞ വര്‍ഷം പരിഷ്‌കരിച്ചിരുന്നു.

ഹ്യുണ്ടായ് സാന്‍ട്രോ, മാരുതി സുസുകി വാഗണ്‍ആര്‍, ഡാറ്റ്‌സണ്‍ ഗോ, വരാനിരിക്കുന്ന ടാറ്റ ടിയാഗോ ഫേസ്‌ലിഫ്റ്റ് എന്നിവയാണ് എതിരാളികള്‍. മാരുതി സുസുകി നിരയില്‍ സെലെറിയോ എക്‌സ്, ഇഗ്നിസ്, ഓള്‍ട്ടോ കെ10 മോഡലുകള്‍ മാത്രമാണ് ഇനി ബിഎസ് 6 അനുസരിക്കാന്‍ ബാക്കിയുള്ളത്.

Comments

comments

Categories: Auto
Tags: BS6 Celerio