ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് സമിതി രൂപീകരിച്ചു

ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് സമിതി രൂപീകരിച്ചു

ന്യൂഡെല്‍ഹി: ഓഹരി വിറ്റഴിക്കലിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ എയര്‍ ഇന്ത്യ ഒമ്പത് അംഗ സമിതി രൂപീകരിച്ചു. വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും വിവിധ എയര്‍ ഇന്ത്യ യൂണിയനുകളുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സമിതിക്ക് രൂപം നല്‍കിയത്. രൂപീകരിച്ചത്. മാനേജ്‌മെന്റിന്റെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സമിതി.

വിമാനക്കമ്പനിയുടെ മൂന്ന് ജനറല്‍ മാനേജരും വിവിധ യൂണിയനുകളില്‍ നിന്നുള്ള ആറ് പ്രതിനിധികളുമാണ് സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം സമിതിയില്‍ ഉള്ളത്. 10 ദിവസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നത് ലക്ഷ്യമിട്ടി സമിതി പതിവായി യോഗം ചേരും. ജനുവരി 7 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിനായുള്ള എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്(ഇഒഐ), ഷെയര്‍ പര്‍ച്ചേസ് കരാര്‍ (എസ്പിഎ) എന്നിവയുടെ കരടിന് അംഗീകാരം നല്‍കിയിരുന്നു. 80,000 കോടി രൂപയില്‍ അധികം കടബാധ്യതയുള്ള കമ്പനിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റ നഷ്ടം 8,556 കോടി രൂപയാണ്.

Comments

comments

Categories: FK News
Tags: Air India