എംഎസ്എംഇ വായ്പ ലക്ഷ്യമിട്ട് അദാനി

എംഎസ്എംഇ വായ്പ ലക്ഷ്യമിട്ട് അദാനി

അദാനി ഗ്രൂപ്പിന്റെ ബാങ്കിതര ധനകാര്യ സ്ഥാപനമായ അദാനി കാപ്പിറ്റല്‍ ലിമിറ്റഡ്, എസ്സെല്‍ ഫിനാന്‍സിന്റെ എംഎസ്എംഇ വായ്പാ ബിസിനസ് ഏറ്റെടുത്തു. ഏറ്റെടുക്കലിലൂടെ 145 കോടി രൂപയുടെ വായ്പാ ബുക്കാണ് അദാനി നേടിയിരിക്കുന്നത്.

പത്തോളം നഗരങ്ങളിലായി 1100 ഉപഭോക്താക്കളും നാല്‍പ്പതില്‍പ്പരം ജോലിക്കാരും എസ്സെല്ലിന്റെ എംഎസ്എംഇ ബിസിനസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ എസ്സെല്‍ ഗ്രൂപ്പിന്റെ 205 മെഗാവാട്ട് സൗരോര്‍ജ്ജ ആസ്തിയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന് കൈമാറുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടന്നിരുന്നു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മാത്രം സാന്നിധ്യമുള്ള അദാനി കിഴക്കന്‍ പ്രദേശങ്ങളിലും തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍.

Comments

comments

Categories: Business & Economy
Tags: Adani, MSME Loan