തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപ

തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപ

തിരുവനന്തപുരം: തിരുവനന്തപുരം എയര്‍പോര്‍ട്ട് റോഡ് വികസനത്തിന് 13 കോടി രൂപയുടെ പദ്ധതി. പൊതുമരാമത്ത് വകുപ്പിന്റെ സിറ്റി റോഡ് ഇംപ്രൂമെന്റ് ഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുക. തിരുവനന്തപുരം റോഡ് ഡവലപ്പ്‌മെന്റ് കമ്പനി (ടിആര്‍ഡിഎല്‍) യോഗത്തിലാണ് തീരുമാനം.

വാര്‍ഷിക അറ്റകുറ്റ പണികള്‍ക്ക് രണ്ട് മുതല്‍ രണ്ടര കോടി രൂപ വരെയാണ് ചിലവ് കണക്കാക്കുന്നത്. ഈ തുക സ്‌പോണ്‍സര്‍മാര്‍ വഴിയും പരസ്യങ്ങള്‍ വഴിയും കണ്ടെത്തും. ശംഖുമുഖം ഭാഗത്ത് തകര്‍ന്ന ഭാഗം ശരിയാക്കാന്‍ അഞ്ച് കോടി രൂപയുടെ ടെണ്ടര്‍ ക്ഷണിച്ച് കഴിഞ്ഞു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി മാസം തുടങ്ങും.

Comments

comments

Categories: FK News