ടെക്നോയുടെ ബിഗ് ബി സ്പാര്‍ക് ഗോ പ്ലസ് വിപണിയില്‍

ടെക്നോയുടെ ബിഗ് ബി സ്പാര്‍ക് ഗോ പ്ലസ് വിപണിയില്‍

6.52 ഇഞ്ച് എച്ച്ഡി സ്‌ക്രീനാണ് സ്പാര്‍ക് ഗോയുടേത്

കൊച്ചി: ടെക്‌നൊ സ്പാര്‍ക് ഗോ പ്ലസ് വിപണിയില്‍. 6.52 ഇഞ്ച് എച്ച്ഡി സ്‌ക്രീനാണ് സ്പാര്‍ക് ഗോയുടേത്. 4000 എംഎഎച്ച് ബാറ്ററി, ഡ്യൂവല്‍ ക്യാമറയോട് കൂടിയ എഐ പവേര്‍ഡ് 8 എംപി റിയര്‍ ക്യാമറ, ഫ്രണ്ട് ഫഌഷോട് കൂടിയ 8 എംപി സെല്‍ഫി ക്യാമറ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫോണിന്റെ വില 6,299രൂപയാണ്. ഫേസ് അണ്‍ലോക്ക്, സ്മാര്‍ട്ട് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ തുടങ്ങിയ നൂതന സവിശേഷതകള്‍ കൂടിച്ചേര്‍ന്ന സ്പാര്‍ക് ഗോ പ്ലസ്സില്‍, ആന്‍ഡ്രോയ്ഡ് 9.0 ഗോ വേര്‍ഷനാണ് ഉപയോഗിച്ചിരിക്കുന്നത്.

2.0 ജിഗാ ഹെട്‌സ് സിപിയു പ്രോസസര്‍, 2 ജിബി റാം, 32 ജിബി റോം എന്നിവ ഫോണിന് മികച്ച വേഗതയും, പ്രകടനവും ഉറപ്പുവരുത്തുന്നു. എല്ലാത്തരം നൂതന സവിശേഷതകളും ന്യായമായ വിലയില്‍ സ്വന്തമാക്കാം എന്നതാണ് ടെക്നോ സ്പാര്‍ക് ഗോ പ്ലസിന്റെ പ്രധാന പ്രത്യേകത. ‘ഹില്ലിയര്‍ പര്‍പ്പിള്‍’, ‘വെക്കേഷന്‍ ബ്ലൂ’ എന്നിങ്ങനെ ആകര്‍ഷകമായ രണ്ട് നിറങ്ങളില്‍ വിപണിയിലെത്തുന്ന സ്പാര്‍ക് ഗോ പ്ലസ് ഇന്ത്യയിലുടനീളം 35000 റീട്ടെയില്‍ ടച്ച്പോയിന്റുകളില്‍ ലഭ്യമാണ്.

Comments

comments

Categories: Tech
Tags: Techno