പ്ലാങ്ക് ഫോര്‍ ഇന്ത്യയെ പിന്തുണച്ച് സുനില്‍ ഛേത്രി

പ്ലാങ്ക് ഫോര്‍ ഇന്ത്യയെ പിന്തുണച്ച് സുനില്‍ ഛേത്രി

കൊച്ചി: രാജ്യത്തെ വളര്‍ന്ന് വരുന്ന കായിക താരങ്ങള്‍ക്ക് പിന്തുണയുമായുള്ള ബജാജ് അലയന്‍സ് ലൈഫിന്റെ പ്ലാങ്കത്തോണ്‍ മൂവ്മെന്റില്‍ അണിചേര്‍ന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ഛേത്രി. ഇതിന്റെ ഭാഗമായി പ്ലാങ്ക് ഫോര്‍ ഇന്ത്യയെ പിന്തുണച്ച് ഒരു പ്ലാങ്ക് പെര്‍ഫോം ചെയ്യുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് സുനില്‍ ഛേത്രി ഇന്‍സ്റ്റഗ്രാം വഴി പങ്കിട്ടു.

ഇന്ത്യയിലെ വളര്‍ന്നുവരുന്ന കായിക താരങ്ങളുടെ പരിശീലനത്തിന് സഹായകരമായി പ്ലാങ്ക് ഫോര്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സ്ട്രൈക്കര്‍ തന്റെ പോസ്റ്റിലൂടെ ആയിരകണക്കിന് ആരാധകര്‍ക്ക് പ്രചോദനം നല്‍കി. അവതരിപ്പിക്കുന്ന ഓരോ പ്ലാങ്കിനും അനുസൃതമായി ഇന്ത്യയുടെ വളര്‍ന്നുവരുന്ന കായിക താരങ്ങളുടെ പരിശീലനത്തിനും വികസനത്തിനും ബജാജ് അലയന്‍സ് ലൈഫ് പൂര്‍ണമായും സംഭാവന ചെയ്യും.

Comments

comments

Categories: FK News

Related Articles