റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ബിഎസ്6 വിപണിയില്‍

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ബിഎസ്6 വിപണിയില്‍

 1,86,811 രൂപയാണ് വില

ന്യൂഡെല്‍ഹി: റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മോഡലിന്റെ ബിഎസ്6 പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. 1,86,811 രൂപയാണ് എക്‌സ്‌ഷോറും വില. ബിഎസ്6 പതിപ്പിനൊപ്പം ബൈക്കിന് ഒട്ടേറെ സവിഷശേഷതകളും നല്‍കിയാണ് കമ്പനി വാഹനം പുറത്തിറക്കിയിരിക്കുന്നത്.

ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനത്തിലേക്ക് (എബിഎസ്) വേഗത്തില്‍ മാറാനാകുമെന്നതാണ് വാഹനത്തിന്റെ പുതിയ സവിശേഷതകളില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത്. റീയര്‍ വീലില്‍ നിന്നും ബ്രേക്കിംഗ് വാഹനം സ്ലൈഡ് ചെയ്തുകൊണ്ടുതന്നെ വളരെ എളുപ്പത്തില്‍ മാറ്റാനുമാകും. രണ്ട് പുതിയ നിറങ്ങളാണ് അടുത്ത പ്രത്യേകത. നിലവിലുള്ള ഗ്രാവല്‍ ഗ്രേ, സ്ലീറ്റ് ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക്, സ്‌നോ വൈറ്റ് എന്നീ നിറങ്ങള്‍ കൂടാതെ ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നിങ്ങനെ റൈഡര്‍മാരെ ആകര്‍ഷിക്കും വിധത്തിലുള്ള രണ്ട് പുതിയ നിറങ്ങളില്‍ കൂടി ഇനി ഹിമാലയന്‍ സ്വന്തമാക്കാനാകും. ഗ്രാനൈറ്റ് ബ്ലാക്കിനും സ്‌നോ വൈറ്റിനും 1,86,811 രൂപയാണ് വില, എന്നാല്‍ സ്ലീറ്റ് ഗ്രേ, ഗ്രാവല്‍ േ്രഗ നിറങ്ങള്‍ക്ക് 1,89,565 രൂപയാണ്. റോക്ക് റെഡ്, ലേക്ക് ബ്ലൂ നിറങ്ങളിലുള്ള ബൈക്കിന് 1,91, 401 രൂപ (ഡെല്‍ഹി എക്‌സ്‌ഷോറും നിരക്ക്) നല്‍കേണ്ടി വരും.

സാഹസിക യാത്രക്കാരുടെ ഇഷ്ട വാഹനമാണ് റോയല്‍ കുടുംബത്തിലെ ഹിമാലയന്‍ നിരയിലുള്ള വാഹനം. ഇന്ത്യന്‍ വിപണിയിലും അന്താരാഷ്ട്ര വിപണിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനും വാഹനത്തിന് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ സാഹസിക മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ക്കിടയില്‍ പുതിയ പ്രകമ്പനം സൃഷ്ടിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ബിഎസ്6 പതിപ്പിന് കഴിയുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യ സിഇഒ വിനോദ് ദേശായ് വ്യക്തമാക്കി.

Comments

comments

Categories: Auto