റിക്കി ബ്രാബെക്ക് ഡക്കര്‍ 2020 റാലി സ്വന്തമാക്കി; 31 വര്‍ഷത്തിന് ശേഷം ഹോണ്ടയുടെ ആദ്യ വിജയം

റിക്കി ബ്രാബെക്ക് ഡക്കര്‍ 2020 റാലി സ്വന്തമാക്കി; 31 വര്‍ഷത്തിന് ശേഷം ഹോണ്ടയുടെ ആദ്യ വിജയം

കൊച്ചി: ഈ വര്‍ഷം സൗദി അറേബ്യയിലേക്ക് മാറിയ ഡക്കര്‍ റാലി 2020ന്റെ ഫൈനലില്‍ സിആര്‍എഫ് 450 റാലിയില്‍ ഹോണ്ടയുടെ മോണ്‍സ്റ്റര്‍ എനര്‍ജി ടീം റൈഡര്‍ റിക്കി ബ്രാബെക്ക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ വിജയം സ്വന്തമാക്കി. റിക്കിയിലൂടെ 31 വര്‍ഷത്തിന് ശേഷം ഹോണ്ട നേടുന്ന ആദ്യ ഡക്കര്‍ വിജയമാണിത്. 1989ലാണ് അവസാനമായി വിജയിച്ചത്. 28കാരനായ അമേരിക്കന്‍ റൈഡര്‍ 2016ലാണ് ടീം എച്ച്ആര്‍സിയോടൊപ്പം ആദ്യമായി ഡക്കര്‍ റാലിയില്‍ എത്തിയത്. 2020 റിക്കിയുടെ അഞ്ചാമത്തെ ശ്രമമായിരുന്നു.

ഈ വര്‍ഷം മൂന്ന് ഘട്ടങ്ങളില്‍ വിജയിച്ചു കൊണ്ടാണ് റിക്കി മുന്നിലെത്തിയത്. ടീമംഗങ്ങളായ ജോസ് ഇഗ്‌നാസിയോ കോര്‍ണെജൊ നാലും ജൊവാന്‍ ബറേഡ ഏഴും സ്ഥാനങ്ങളിലെത്തി മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം റൈഡേഴ്സിനെ ടോപ്പ് 10ല്‍ എത്തിച്ചു. ഹോണ്ട ആദ്യമായി മല്‍സരിച്ചത് 1981ലെ മൂന്നാമത് പാരീസ് ഡക്കര്‍ റാലിയിലാണ്. 1986ലാണ് ആദ്യ വിജയം കരസ്ഥമാക്കിയത്. അത് എന്‍എക്സ്ആര്‍ 750ല്‍ ആയിരുന്നു. തുടര്‍ന്ന് 1989 വരെ മൂന്ന് വിജയങ്ങള്‍ നേടി. തുടര്‍ന്നുള്ള വര്‍ഷവും 2013ലും ഹോണ്ട ഡക്കര്‍ വിട്ടു നിന്നു. 2015ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന മല്‍സരത്തില്‍ വീണ്ടും പങ്കെടുക്കാന്‍ തീരുമാനിച്ചു. 2015ലും 2018ലും റണ്ണര്‍-അപ്പായി പൂര്‍ത്തിയാക്കി. 1979ലാണ് ഡക്കര്‍ റാലി ആദ്യമായി നടന്നത്. ഈ വര്‍ഷം 42ാമത്തെ പതിപ്പായിരുന്നു. ലോകത്തെ ഏറ്റവും അപകടം പിടിച്ച കായിക ഇനമായി അറിയപ്പെടുന്നത് ഡക്കറാണ്.

Comments

comments

Categories: FK News
Tags: Bike race