എംജി ഹെക്ടര്‍ ബിഎസ്6 വില 1.24 ലക്ഷത്തോളം ഉയരാന്‍ സാധ്യത

എംജി ഹെക്ടര്‍ ബിഎസ്6 വില 1.24 ലക്ഷത്തോളം ഉയരാന്‍ സാധ്യത

പെട്രോള്‍ വാഹനങ്ങള്‍ക്ക് 45,0000- 60,000 രൂപ വില കൂടും

മുംബൈ: എംജി മോട്ടോഴ്‌സിന്റെ ഹെക്ടര്‍ മോഡല്‍ ഡീസല്‍ വാഹനങ്ങളുടെ വില ക്രമാതീതമായി ഉയരാന്‍ സാധ്യത. പെട്രോള്‍ വാഹനത്തേക്കാള്‍ വന്‍തോതിലുള്ള വില വര്‍ധനവാണ് ബിഎസ് 6ലേക്കു മാറുന്നതോടെ പൊതുവെ ഡീസല്‍ വാഹനങ്ങള്‍ക്ക് ഉണ്ടാകുക. ഏപ്രില്‍ മുതല്‍ രാജ്യമൊന്നാകെ ബിഎസ്6ലേക്ക് വഴി മാറുന്നതോടെ കമ്പനി ഹെക്ടര്‍ മോഡല്‍ ഡീസല്‍ വേരിയന്റ് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. മാര്‍ച്ച് മാസത്തോടുകൂടി ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

ബിഎസ്6 ഹെക്ടറിന് എഞ്ചിന്‍ അപ്‌ഗ്രേഡ് ചെയ്യുന്നത് ഒഴിച്ചാല്‍ വലിയ തോതില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നു. 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് മോഡലിലുള്ളത്.  പെട്രോള്‍ വാഹനം ബിഎസ് 6ലേക്ക് മാറുമ്പോള്‍ എഞ്ചിന്‍ വേരിയന്റ് അടിസ്ഥാനമാക്കി 45,0000 രൂപ മുതല്‍ 60,000 രൂപ വരെ വര്‍ധിക്കുമ്പോള്‍ ഡീസല്‍ വാഹനത്തില്‍ എല്ലാ വേരിയന്റുകതളിലും 1.25 ലക്ഷം രൂപ വരെ വില വര്‍ധിക്കാനാണ് സാധ്യത.

ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളില്‍ ഡിപിഎഫ്, യൂറിയ ടാങ്ക് എന്നിവ അധിക സവിശേഷതകളാണ്. ഗിയര്‍ബോക്‌സ് വിഭാഗത്തില്‍ 6 സ്പീഡ് മാനുവല്‍ സംവിധാനമാണുള്ളത്. എംജി ഹെക്ടര്‍ ബിഎസ്6 മോഡല്‍ വാഹനങ്ങള്‍  അടുത്തമാസം ഏകദേശം പകുതിയോടെ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം. അതായത് നിലവിലെ ബിഎസ്4 വാഹനങ്ങള്‍ സ്റ്റോക്ക് തീരുന്നതോടെ മുന്‍കൂര്‍ ബുക്കിംഗ് നടത്തിയവര്‍ക്ക് ബിഎസ്-6 വേരിയന്റാകും ലഭിക്കുക. ബിഎസ്6 അപ്‌ഗ്രേഡ് കൂടാതെ ആറ് സീറ്റോടു കൂടിയ ഹെക്ടര്‍ പ്ലസ് നിരയും പുറത്തിറങ്ങുന്നുണ്ട്. ഇത് സ്റ്റാന്റേര്‍ഡ് വിഭാഗത്തിനും മേലെയുള്ളതാണെന്നാണ് സൂചന. അടുത്തു വരുന്ന ഓട്ടോ എക്‌സ്‌പോയില്‍ കമ്പനിയുടെ 14 കാര്‍ ലൈനപ്പാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹെക്ടര്‍ പ്ലസ്, മാക്‌സസ് ഡി90എസ്‌യുവി, പുതിയ എംപിവി എന്നിവ ഉള്‍പ്പെടെയുള്ളവയാണ് ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്രയുടെ ബ്രാന്‍ഡില്‍ മാറ്റുരയ്ക്കാനെത്തുക.

Comments

comments

Categories: Auto
Tags: MG Hector