അതീവ സുരക്ഷയൊരുക്കി മഹീന്ദ്ര എക്‌സ്‌യുവി ഫെബ്രുവരി 14ന് എത്തും

അതീവ സുരക്ഷയൊരുക്കി മഹീന്ദ്ര എക്‌സ്‌യുവി ഫെബ്രുവരി 14ന് എത്തും
  • ഏഴ് എയര്‍ബാഗുകളും നാല് ഡിസ്‌ക് ബ്രേക്കുകളുമാണ് വാഹനത്തിനുള്ളത്
  •  20,000 രൂപ നല്‍കി മുന്‍കൂര്‍ ബുക്കിംഗ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബില്‍ കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ ബ്രാന്‍ഡ് കോംപാക്റ്റ് എസ്‌യുവിയായ എക്‌സ്‌യുവി300 അടുത്തമാസം ഇന്ത്യയില്‍ അവതരിപ്പിക്കും. വാലന്റൈന്‍ ദിനത്തിലാണ് വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുക. ഉപഭോക്താക്കള്‍ക്ക് 20,000രൂപ നല്‍കി വാഹനം മുന്‍കൂര്‍ ബുക്കിംഗിനുള്ള അവസരവും നല്‍കിയിരിക്കുന്നു. രാജ്യത്തൊട്ടാകെയുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വാഹനം ബുക്ക് ചെയ്യാനാകും.

മാരുതി സുസുകി വിതാര ബ്രസ, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്‌സണ്‍ എന്നിവരെ കൂടാതെ ഈ നിരയില്‍ മുന്‍പന്തിയിലുള്ള ഹ്യൂണ്ടായ് ക്രെറ്റ തുടങ്ങിയ വാഹനങ്ങളുടേതു പോലെയുള്ള ബുക്കിംഗാണ് മഹീന്ദ്രയുടെ പുതിയ വാഹന നിരയിലും പ്രതീക്ഷിക്കപ്പെടുന്നത്. എട്ടു മുതല്‍ 12 ലക്ഷം രൂപ (എക്‌സ്‌ഷോറും വില) നിരക്കിലുള്ള മറ്റ് എസ്‌യുവി വാഹനങ്ങളുമായിട്ടാകും പുതിയ മഹീന്ദ്ര എക്‌സ്‌യുവി300 മത്സരിക്കുന്നത്. കമ്പനിയുടെ മഹാരാഷ്ട്രയിലെ നാസികിലുള്ള നിര്‍മാണശാലയില്‍ നിര്‍മിക്കുന്നന് വാഹനം ഡബ്ല്യൂ4, ഡബ്ല്യൂ6, ഡബ്ല്യൂ8 എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാകും. ഓപ്ഷണല്‍ ഓഫര്‍ എന്ന നിലയില്‍ ഡബ്ല്യൂ8(ഛ) യും പുറത്തിറക്കും. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയില്‍ പുറത്തിറങ്ങുന്ന വാഹനത്തിന്റെ ശേഷി സംബന്ധിക്കുന്ന കൂടുതല്‍ വിശദാംശങ്ങള്‍ കമ്പനി ഇനിയും പുറത്തുവിട്ടിട്ടില്ല. പെട്രോള്‍ എഞ്ചിന് 200 എന്‍എം ടോര്‍ക്കും ഡീസലിന് 300 എന്‍എം ടോര്‍ക്കുമാണുള്ളതെന്ന് കമ്പനി അറിയിച്ചു. സ്റ്റാന്റേര്‍ഡ് 6 വേഗതയില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ നല്‍കിയിരിക്കുന്ന കമ്പനി അധികം താമസിയാതെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ എക്‌സ്‌യുവി300 പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.

യൂറോ എന്‍സിഎപിയുടെ അപകട പരീക്ഷണ ഘട്ടത്തില്‍ അഞ്ചില്‍ നാല് സ്റ്റാറുകള്‍ നേടി സുരക്ഷയുടെ കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്തി കൊറിയന്‍ വാഹനം സാംഗ്‌യോംഗ് ടിവോളിയുടെ സമാന പ്ലാറ്റ്‌ഫോമിലാണ് മഹീന്ദ്ര എക്‌സ്‌യുവി300 നിര്‍മിച്ചിരിക്കുന്നത്. ഏഴ് എയര്‍ബാഗുകളും നാല് ഡിസ്‌ക് ബ്രേക്കുകളുമാണ് വാഹനത്തിനുള്ളത്. സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ മാത്രമല്ല വാഹനം വേറിട്ടതാകുന്നത്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനം, ആന്‍ഡ്രോയ്ഡ് ഓട്ടോ പിന്തുണയോടൊപ്പം ആപ്പിള്‍ കാര്‍പ്ലേയും വാഹനത്തിന്റെ സവിശേഷതയാണ്. ഇതൊടൊപ്പം ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് കാലാവസ്ഥാ നിയന്ത്രണം, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, സണ്‍റൂഫ് എന്നിവയും വാഹനത്തിലെ എടുത്തു പറയേണ്ട സവിശേഷതകളാണ്.

Comments

comments

Categories: Auto
Tags: Mahindra Xuv