കിഫ്ബിയെ അടുത്തറിയാന്‍ ജില്ലാ പ്രദര്‍ശന മേള

കിഫ്ബിയെ അടുത്തറിയാന്‍ ജില്ലാ പ്രദര്‍ശന മേള

കാസര്‍കോട്: ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള വികസന കാഴ്ചപ്പാട് മുന്നോട്ടു വെയ്ക്കുന്ന കിഫ്ബിയെ അറിയാന്‍ കാസര്‍കോട്ടുകാര്‍ക്ക് അവസരമൊരുങ്ങുന്നു. വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പുരോഗമിക്കുന്നതും കിഫ്ബി ധന ലഭ്യത ഉറപ്പുവരുത്തുന്നതുമായ പദ്ധതികളുടെ വികസന പ്രദര്‍ശനത്തിനും ബോധവല്‍ക്കരണ പരിപാടിക്കും ജനുവരി 28ന് തുടക്കമാകും.

കാസര്‍കോട് നുള്ളിപ്പാടിയില്‍ വൈകുന്നേരം മൂന്നിന് പ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം വികസനപദ്ധതികളുടെ വിവിധ ദൃശ്യരൂപങ്ങള്‍, ത്രിമാന മാതൃകകള്‍, വിര്‍ച്വല്‍ റിയാലിറ്റി, വിഡിയോകള്‍, അനിമേഷന്‍,ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലുകള്‍ എന്നിവയാല്‍ സമ്പന്നമാകും. വിവിധ വകുപ്പുകളുടെ പദ്ധതികള്‍ക്ക് ധനലഭ്യത ഉറപ്പുവരുത്തി വികസനമുന്നേറ്റത്തിന് പുത്തന്‍ ഊര്‍ജം പകര്‍ന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) അഞ്ച് വര്‍ഷം കൊണ്ട് ലക്ഷ്യമിടുന്നത് 50,000 കോടിയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ്.

Comments

comments

Categories: FK News
Tags: Kifb