ഇന്ത്യക്കെതിരായ കേസ് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ തള്ളി

ഇന്ത്യക്കെതിരായ കേസ് അന്താരാഷ്ട്ര ട്രൈബ്യൂണല്‍ തള്ളി

ന്യൂഡെല്‍ഹി: 2 ജി ടെലികോം സേവനങ്ങള്‍ നല്‍കുന്നതിനുള്ള ലെറ്റേഴ്‌സ് ഓഫ് ഇന്റന്റ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ടെനോച്ച് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡും (സൈപ്രസ്) മറ്റ് രണ്ട് കമ്പനികളും ഇന്ത്യക്കെതിരേ ഉന്നയിച്ച എല്ലാ അവകാശവാദങ്ങളും അന്താരാഷ്ട്ര ആര്‍ബിട്രേഷന് ട്രൈബ്യൂണല്‍ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ അഞ്ച് ടെലികമ്മ്യൂണിക്കേഷന്‍ സര്‍ക്കിളുകളില്‍ 2 ജി സേവനങ്ങള്‍ നല്‍കുന്നതിനുള്ള ടെലികമ്മ്യൂണിക്കേഷന്‍ ലൈസന്‍സുകള്‍ നേടുന്നതിനുള്ള താല്‍പ്പര്യ പത്രങ്ങള്‍ ഇന്ത്യ തള്ളിക്കളഞ്ഞതാണ് കേസിന് കാരണമായത്. ആഭ്യന്തര സുരക്ഷാ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ എടുത്ത നടപടിയെ ചോദ്യം ചെയ്യാനാകില്ലെന്നാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.

സൈപ്രസ്, റഷ്യ എന്നിവയുമായുള്ള ഉഭയകക്ഷി നിക്ഷേപ കരാറുകളെ അടിസ്ഥാനമാക്കിയാണ് ടെനോച്ച് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (സൈപ്രസ്), മാക്‌സിം നൗംചെങ്കോ (റഷ്യന്‍ ഫെഡറേഷന്‍), ആന്‍ഡ്രി പൊലുക്‌റ്റോവ് (റഷ്യന്‍ ഫെഡറേഷന്‍) എന്നിവ ഇന്ത്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിന് കേസ് നല്‍കിയത്. ഒരു സ്വകാര്യ നിക്ഷേപകന് തന്റെ നിക്ഷേപം സംരക്ഷിക്കുന്നതിനായി സര്‍ക്കാരിനെതിരെ വ്യവഹാര നടപടികള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കുന്നതാണ് രണ്ടു രാജ്യങ്ങളുമായും ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടികള്‍.

Comments

comments

Categories: FK News
Tags: 2G