ഐഎംഎഫിനെതിരെ വിമര്‍ശനങ്ങള്‍ ഉയരും

ഐഎംഎഫിനെതിരെ വിമര്‍ശനങ്ങള്‍ ഉയരും

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഐഎംഎഫ് 4.8 ശതമാനമായി കുറച്ചതോടെ ഐഎംഎഫിനെതിരെയും മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥിനെതിരെയും മന്ത്രിമാര്‍ ആക്രമണം നടത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ട്വീറ്റിലാണ് അദ്ദേഹം പരിഹാസരൂപേണ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

വളര്‍ച്ചാനിരക്ക് ഇതിലും താഴ്ന്നാലും അല്‍ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് അസാധുവാക്കലിനെ അപലപിച്ചവരില്‍ ഒരാളാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗോപിനാഥ്. അതിനാല്‍ അവരും വിമര്‍ശനങ്ങള്‍ക്ക് വിധേയയാകും. രാജ്യത്തിന്റെ വളര്‍ച്ചയില്‍ മൂന്നുമാസത്തിനുള്ളില്‍ 1.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്രാമീണ സമ്പദ് വ്യവസ്ഥയും മാന്ദ്യത്തിലായി. ഇന്ത്യയുടെ തളര്‍ച്ച ലോക സാമ്പത്തിക വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകമാണെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Comments

comments

Categories: FK News
Tags: IMF